kerala

സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; 77,000 കടന്നു

By webdesk18

September 01, 2025

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഗ്രാമിന് 85 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9705 രൂപയായി. പവന് 680 രൂപ വര്‍ധിച്ച് 77,640 രൂപയായി. ഇതാദ്യമായാണ് സ്വര്‍ണവില 77,000 തൊടുന്നത്.

ശനിയാഴ്ച സംസ്ഥാനത്ത് സ്വര്‍ണവില 76,000 കടന്നിരുന്നു. ഗ്രാമിന് 150 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ സ്വര്‍ണത്തിന് 4000 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. വരും ദിവസങ്ങളിലും കേരളത്തില്‍ സ്വര്‍ണവില ഉയരാന്‍ തന്നെയാണ് സാധ്യതയെന്നാണ് പ്രവചനം.

ആഗോളവിപണിയിലും സ്വര്‍ണവില ഉയര്‍ന്നു. നാല് മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം എത്തിയത്. സ്?പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.7 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. ഔണ്‍സിന് 3,470.69 ഡോളറായാണ് സ്വര്‍ണവില വര്‍ധിച്ചത്.