Connect with us

News

അമേരിക്കയില്‍ ചുഴലിക്കാറ്റ്; 31 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

രണ്ടിടത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Published

on

അമേരിക്കയുടെ വിവിധ ഭാഗങ്ങിളില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ 31 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയിലെ മിസോറി, അര്‍ക്കന്‍സാസ്, ടെക്‌സസ്, ഒക്ലഹാമ എന്നീ നഗരങ്ങളില്‍ നിരവധി നാശനഷ്ടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. മിസോറിയിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ 12 പേര്‍ മരിച്ചതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 100 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന കാലാവസ്ഥ മുന്നറിയിപ്പ് നാഷണല്‍ വെതര്‍ സര്‍വീസ് നല്‍കിയിട്ടുണ്ട്. കനേഡിയന്‍ അതിര്‍ത്തി മുതല്‍ ടെക്‌സസ് വരെ മണിക്കൂറില്‍ 80 മൈല്‍ (130 കിലോമീറ്റര്‍) വേഗതയില്‍ ശക്തമായ കാറ്റ് വീശുമെന്നും പ്രവചനമുണ്ട്. ടെക്‌സസിലെ പാന്‍ഹാന്‍ഡിലില്‍ ഉണ്ടായ പൊടിക്കാറ്റ് മൂലം കാര്‍ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്ന് സംസ്ഥാന പൊതു സുരക്ഷാ വകുപ്പ് അറിയിച്ചു. മിസിസിപ്പിയിലും അലബാമയിലും ചുഴലിക്കാറ്റിന് സാധ്യത പറഞ്ഞിട്ടുണ്ട്. കിഴക്കന്‍ തീരത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതാ മുന്നറിയിപ്പുണ്ട്.

രൂക്ഷമായ കാലാവസ്ഥയെ തുടര്‍ന്ന് അര്‍ക്കന്‍സാസ്, ജോര്‍ജിയ ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സഹായിക്കുന്നതിനായി അര്‍ക്കന്‍സാസ് ഗവര്‍ണര്‍ സാറാ ഹക്കബി 2,50,000 ഡോളര്‍ ദുരന്ത നിവാരണ ഫണ്ടായി അനുവദിച്ചിട്ടുണ്ട്.

 

 

Health

അമീബിക് മസ്തിഷ്‌ക ജ്വരം; സംസ്ഥാനത്ത് ഒരു മരണം കൂടി

ആനാട് സ്വദേശി കെ.വി വിനയ ആണ് മരിച്ചത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആനാട് സ്വദേശി കെ.വി വിനയ ആണ് മരിച്ചത്.

ഇന്നലെ രാത്രിയായിരുന്നു മരണം. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. യുവതിയുടെ വീട്ടിലെ കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് അയച്ചു. പനി ഉള്‍പ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് രണ്ട് മാസം മുമ്പാണ് വിനയ നെടുമങ്ങാട് ആശുപത്രില്‍ ചികിത്സ തേടിയത്. അസുഖം മാറി വീട്ടിലെത്തിയ ശേഷം അപസ്മാരം പിടിപെട്ടു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ നടത്തിയ രക്ത പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിതീകരിച്ചത്.

Continue Reading

kerala

വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് സ്വര്‍ണം പിടിക്കാന്‍ പൊലീസിന് അധികാരമില്ലെന്ന് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Published

on

വിമാനത്താവളങ്ങളുടെ പരിസരത്ത് നിന്ന് പൊലീസിന് സ്വര്‍ണം പിടിക്കാന്‍ അധികാരമില്ലെന്ന് കസ്റ്റംസ്. കരിപ്പൂര്‍ സ്വര്‍ണവേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരെ അടക്കം പരിശോധിക്കുന്ന പൊലീസ് നടപടി കസ്റ്റംസ് ചട്ടങ്ങളുടെ ലംഘനമാണെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

വിമാനത്താവള പരിസരത്തെ പരിശോധന കസ്റ്റംസിനായി വിജ്ഞാപനം ചെയ്ത മേഖലയാണെന്നും അവിടുത്തെ പരിപൂര്‍ണ നിയന്ത്രണം കസ്റ്റംസിനാണെന്നും പറയുന്നു. വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തുന്നതായി വിവരം ലഭിച്ചാല്‍ കസ്റ്റംസിന് കൈമാറണമെന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഹൈകോടതിയിലെ ഹരജിക്ക് ആധാരമായി പൊലീസ് പിടിച്ചെടുത്ത 170 ഗ്രാം സ്വര്‍ണം വിദേശനിര്‍മിതമാണെന്നും ഇത് പിടിച്ചെടുക്കാനുള്ള അധികാരം കസ്റ്റംസിനാണെന്നും പിടിച്ചെടുത്ത സ്വര്‍ണം ഉരുക്കി പരിശോധിക്കുന്ന നടപടി അധികാരപരിധി കടന്നതാണെന്നും കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു.

കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് നിന്ന് പിടികൂടുന്ന സ്വര്‍ണം വന്‍തോതില്‍ തിരിമറി നടത്തുന്നുണ്ടെന്ന് മുന്‍ എം.എല്‍.എ പി.വി. അന്‍വന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

Continue Reading

kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: സിപിഎം നേതാവ് എ.പത്മകുമാര്‍ അറസ്റ്റില്‍

Published

on

ശബരിമല സ്വർണക്കൊള്ള കേസിൽ സി.പി.എം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ അറസ്റ്റിൽ. ഇന്ന് രാവിലെയാണ് പത്മകുമാർ എസ്ഐടിക്ക് മുന്നിൽ ചോദ്യംചെയ്യലിനായി ഹാജരായത്. സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗമാണ് എ. പത്മകുമാർ. നേരത്തെ ചോദ്യം ചെയ്യലിന് ഹാജരാവാൻ രണ്ടുതവണ നോട്ടീസ് നൽകിയിരുന്നുവെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പത്മകുമാർ സമയം നീട്ടിചോദിക്കുകയായിരുന്നു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ ചോദ്യം ചെയ്ത എല്ലാവരുടെ മൊഴിയിലും പത്മകുമാറിന്റെ പേരുണ്ട്. ഈ സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ചോദ്യം ചെയ്തത്.

തിരുവനന്തപുരത്ത രഹസ്യകേന്ദ്രത്തിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. എൻ. വാസു അറസ്റ്റിലായതിന് പിന്നാലെയാണ് പത്മകുമാറിന് രണ്ടാമതും നോട്ടീസ് നൽകിയത്. ഇതോടെ അന്വേഷണം ഇനി പത്മകുമാറിനെ കേന്ദ്രീകരിച്ചാണെന്ന് സൂചനയുണ്ടായിരുന്നു. എൻ. വാസു ദേവസ്വം ബോർഡ് കമ്മീഷണറായിരിക്കെ പത്മകുമാറായിരുന്നു ബോർഡ് പ്രസിഡന്റ്. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യുട്ടീവ് ഓഫീസർ ഡി. സുധീഷ്‌കുമാർ, മുൻ ദേവസ്വം കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ. വാസു തുടങ്ങിയവരാണ് ശബരിമല സ്വർണക്കൊള്ള കേസിൽ ഇതുവരെ അറസ്റ്റിലായത്.

Continue Reading

Trending