ഹൈദരാബാദ്: സൈദാബാദില്‍ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതി മരിച്ചനിലയില്‍. പൊലീസ് തിരയുന്ന രാജുവിന്റെ മൃതദേഹം റയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ട്രെയിന്‍ കയറി തല വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം.

രാജുവിനെ വെടിവച്ച് കൊല്ലുമെന്ന മന്ത്രി മല്ലാ റെഢിയുടെ പ്രസ്താവന വിവാദമായിരുന്നു. ജോഗന്‍ ജില്ലയിലെ ഘാന്‍പൂര്‍ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടത്തിയത്. രാജു ആത്യമഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. പ്രതിയെ പിടികൂന്നതിനായി പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ആറുവയസുകാരിയുടെ മൃതദേഹം രാജുവിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ അര്‍ധനഗ്‌നമായ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ പല്ലക്കോണ്ട രാജുവിന്റെ വീട്ടില്‍നിന്നാണ് കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. കുട്ടിയുടെ മൃതദേഹത്തില്‍ നിരവധി മുറിവുകളുണ്ടായിരുന്നതായും ക്രൂര പീഡനത്തിനിരയാക്കിയ ശേഷം പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നുമാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ സഹായധനം ഇന്ന് രാവിലെ കൈമാറി.