അര്‍ണാബ് ഗോസാമിയുടെ റിപ്പബ്ലിക്ക് ടിവിയോട് പ്രതികരിക്കാന്‍ തയ്യാറാവാതെ കര്‍ഷക നേതാവ് രാകേഷ് ടികായത്.
അവതാരിക മൈക്കുമായി സമീപിച്ചപ്പോള്‍ നിങ്ങളോട് സംസാരിക്കാന്‍ ഇല്ല എന്ന് അദ്ദേഹം പറഞ്ഞു. ക്യാമറ ഓഫ് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു.

വിവാദമായ കര്‍ഷിക നിയമം പിന്‍വലിക്കാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ രാകേഷ് ടീകായതിനെ സമീപിച്ചത്. മറ്റ് മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചെങ്കിലും റിപ്പബ്ലിക്കിനോട് പ്രതികരിക്കാന്‍ തയ്യാറായില്ല.