ഭോപാല്‍: രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചതിന്റെ തെളിവായി സര്‍ട്ടിഫിക്കറ്റുമായി എത്തുന്നവര്‍ക്ക് മദ്യവിലയില്‍ 10 ശതമാനം ഇളവ് പ്രഖ്യാപിച്ച് മധ്യപ്രദേശിലെ മന്ദ്‌സൗര്‍ ജില്ല ഭരണകൂടം. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുമായി മന്ദ്‌സൗര്‍ നഗരത്തിലെ മൂന്ന് മദ്യശാലകളിലെത്തുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ജില്ല എക്‌സൈസ് ഓഫിസര്‍ അറിയിച്ചു. രാജ്യത്ത് ആദ്യമായാണ് മദ്യത്തിന് വിലക്കിഴിവ് നല്‍കി വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കുന്നത്. നേരത്തെ യു.പിയില്‍ ചിലയിടത്ത് വാക്‌സിനെടുക്കാതെ വരുന്നവര്‍ക്ക് മദ്യം നല്‍കില്ലെന്ന തീരുമാനം നടപ്പാക്കിയിരുന്നു.