Cricket

ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്; ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ

By webdesk13

September 23, 2024

ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് ഇന്ത്യ. ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്ത് തുടരുന്നത്. 280 റണ്‍സിന്റെ ജയമാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ സ്വന്തമാക്കിയത്.

10 കളികളില്‍ നിന്നു 7 ജയങ്ങളുള്ള ഇന്ത്യക്ക് 71.67 ശതമാനം പോയിന്റുകളാണ് ഉള്ളത്. ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ ജയത്തിലൂടെ ഇന്ത്യക്ക് 12 പോയിന്റുകളാണ് ലഭിച്ചത്. 62.50 ശതമാനത്തോടെ ഓസ്ട്രേലിയയാണ് രണ്ടാമത്. 12 കളിയില്‍ 8 ജയമാണ് ഓസ്ട്രേലിയക്കുള്ളത്. ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെ വീഴ്ത്തി ശ്രീലങ്കയും മുന്നേറിയതോടെ അവര്‍ മൂന്നാം സ്ഥാനത്തേക്ക് എത്തി.

ഇന്ത്യയോടൊപ്പം കളിച്ച ആദ്യ മത്സരത്തില്‍ തന്നെ ബംഗ്ലാദേശ് തോറ്റതോടെ അവര്‍ ആറാം സ്ഥാനത്തേക്ക് എത്തി. നാലാം സ്ഥാനത്ത് ന്യൂസിലന്‍ഡും അഞ്ചാമത് ഇംഗ്ലണ്ടും ആറാം സ്ഥാനത്ത് ബംഗ്ലാദേശുമാണ് ഉള്ളത്.