Connect with us

News

ഐപിഎലില്‍ ഇനി മുതല്‍ ടോസിന് ശേഷം അവസാന ഇലവന്‍

ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ടോസിന് പോവൂമ്പോള്‍ നായകന്മാര്‍ക്ക് രണ്ട് ടീം ലിസ്റ്റ് കൈവശം കരുതാം.

Published

on

മുംബൈ: ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ടോസിന് പോവൂമ്പോള്‍ നായകന്മാര്‍ക്ക് രണ്ട് ടീം ലിസ്റ്റ് കൈവശം കരുതാം. സാധാരണ ടോസിന് മുമ്പ് ഫൈനല്‍ ഇലവനെ തിരുമാനിക്കണമെങ്കില്‍ ഇത്തവണ അതില്‍ മാറ്റമുണ്ട്. ടോസിന് ശേഷം ഇംപാക്ട് പ്ലെയര്‍ ഉള്‍പ്പെടെ ടീമില്‍ മാറ്റം വരുത്തി അമ്പയര്‍ക്ക് കൈമാറാം.

പിച്ചിന്റെ സാഹചര്യം മനസിലാക്കി ഇലവനെ നിശ്ചയിക്കാനുളള അവസരമാണിത്. നിലവിലെ വ്യവസ്ഥ പ്രകാരം ടോസിന് മുമ്പാണ് ടീം ലിസ്റ്റ് നായകന്മാര്‍ കൈമാറുക. ഇത്തവണ ആദ്യമായി അരങ്ങേറിയ ദക്ഷിണാഫ്രിക്കന്‍ പ്രീമിയര്‍ ലീഗില്‍ ഇതേ സംവിധാനമായിരുന്നു അതിന്റെ ഡയരക്ടരായിരുന്ന ഗ്രയീം സ്മിത്ത് നടപ്പിലാക്കിയത്.

 

 

kerala

കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെഎംസിസി MSF ഭാരവാഹികൾക്ക് സ്വീകരണം നൽകി

മുനിസിപ്പാലിറ്റിയിൽ നിന്നും മണ്ഡലത്തിലേക്ക് തെരഞ്ഞെടുത്ത മണ്ഡലം എം.എസ്‌.എഫ് ഭാരവാഹികൾക്കും സ്വീകരണം നൽകി.

Published

on

കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെഎംസിസി പുതിയ മുനിസിപ്പൽ എം.എസ്‌.എഫ് ഭാരവാഹികൾക്കും മുനിസിപ്പാലിറ്റിയിൽ നിന്നും മണ്ഡലത്തിലേക്ക് തെരഞ്ഞെടുത്ത മണ്ഡലം എം.എസ്‌.എഫ് ഭാരവാഹികൾക്കും സ്വീകരണം നൽകി.

മുനിസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡൻ്റ് കെ.കെ.നാസർ ഉദ്‌ഘാടനം ചെയ്ത പ്രോഗ്രാമിൽ
വേൾഡ് കെ.എം.സി.സി സെക്രട്ടറിഷബീർ കാലടി അധ്യക്ഷത വഹിച്ചു .

മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി യു.എ ഷബീർ,മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി ഷംസു ചെരട,ട്രഷറർ സാജിദ് മങ്ങാട്ടിൽ,സെക്രട്ടറി സുലൈമാൻ പാറമ്മൽ, അഹമ്മദ് മേലേതിൽ,യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പ്രസിഡൻ്റ് കെഎം ഖലീൽ,ജനറൽ സെക്രട്ടറി നാസർ തയ്യിൽ,ദുബായ് കെഎംസിസി കോട്ടക്കൽ മണ്ഡലം പ്രസിഡൻ്റ് ഇസ്മായിൽ എറയസ്സൻ, അർബൻ ബാങ്ക് ചെയർമാൻ കരീം ചോലക്കൽ,സഹകരണ ബാങ്ക് പ്രസിഡൻ്റ് സി കെ റസാഖ്,സഹകരണ ഹോസ്പിറ്റൽ ചെയർമാൻ നസീർ മേലെതിൽ കെവി.മുഹമ്മദ് മണ്ഡലം MSF ജനറൽ സെക്രട്ടറി അജ്മൽ മേലേതിൽ,മുസഫ മുനിസിപ്പൽ പ്രസിഡന്റ് ഫുവാദ് വില്ലൂർ എന്നിവർ സംസാരിച്ചു.
റമീസ് മരവട്ടത്തിൻ്റെ ഖിറാഅത്തോടെ ആരംഭിച്ച പ്രോഗ്രാമിൽ
ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡൻ്റ് സബീൽ പരവക്കൽ സ്വാഗതവും സെക്രട്ടറി ശിഹാബ് ആമ്പാറ നന്ദിയും പറഞ്ഞു.

Continue Reading

News

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ തരിപ്പണമാക്കും; യുഎസ് സെനറ്റര്‍

എണ്ണയുമായി ബന്ധപ്പെട്ട ഇറക്കുമതികള്‍ക്ക് 100 ശതമാനം തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായും റിപ്പബ്ലിക്കന്‍ അംഗം പറഞ്ഞു.

Published

on

റഷ്യയുമായി വ്യാപാരബന്ധം തുടര്‍ന്നാല്‍ ഇന്ത്യയും ചൈനയും നേരിടേണ്ടി വരിക കടുത്ത പ്രതിസന്ധിയെന്ന് മുന്നറിയിപ്പ് നല്‍കി യുഎസ് സെനറ്റര്‍. വ്യാപാരബന്ധം തുടര്‍ന്നാല്‍ ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥ തരിപ്പണമാക്കുമെന്നും സെനറ്ററും റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമായ ലിന്‍ഡ്‌സെ ഗ്രഹാം യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യയും ചൈനയും ബ്രസീലും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. എണ്ണയുമായി ബന്ധപ്പെട്ട ഇറക്കുമതികള്‍ക്ക് 100 ശതമാനം തീരുവ ചുമത്താന്‍ ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായും റിപ്പബ്ലിക്കന്‍ അംഗം പറഞ്ഞു. റഷ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 80 ശതമാനവും ഈ മൂന്നു രാജ്യങ്ങള്‍ ചേര്‍ന്നാണ് വാങ്ങുന്നതെന്നും ഗ്രഹാം ചൂണ്ടിക്കാട്ടി. അതേസമയം, യുഎസ് സര്‍ക്കാര്‍ റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് 500 ശതമാനം തീരുവ ചുമത്തുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു.

Continue Reading

News

ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് 170 അപേക്ഷകള്‍; അപേക്ഷകരില്‍ ഇതിഹാസ താരങ്ങളും

അപേക്ഷ സമര്‍പ്പിച്ച് ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളറും ഹാരി കെവെല്ലും.

Published

on

ഇന്ത്യന്‍ ഫുടബോള്‍ ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിച്ച് ലിവര്‍പൂള്‍ ഇതിഹാസം റോബി ഫൗളറും ഹാരി കെവെല്ലും. ഈസ്റ്റ് ബംഗാള്‍ പരിശീലകനായിരുന്ന ഫൗളര്‍ 2023 ല്‍ സൗദി ക്ലബ് അല്‍ ഖദ്‌സിയാഹ് പരിശീലകനായിരുന്നു.

മുന്‍ ഇന്ത്യന്‍ ടീം പരിശീലകനായിരുന്ന സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍, ജംഷഡ്പ്പൂര്‍ പരിശീലകന്‍ ഖാലിദ് ജമീല്‍, ഐഎസ്എല്ലില്‍ പരിചയസമ്പത്തുള്ള ലോപസ് ഹബ്ബാസ്, സെര്‍ജിയോ ലൊബേര ഉള്‍പ്പടെയുള്ള പ്രമുഖരും അപേക്ഷ നല്‍കിയിട്ടുണ്ട്. റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഐ ലീഗ് ജേതാക്കളാക്കിയ ഗ്രീക്ക് പരിശീലകന്‍ സ്റ്റായ്‌ക്കോസ് വെര്‍ഗേറ്റിസ്, മുന്‍ മുഹമ്മദന്‍സ് പരിശീലകന്‍ ആന്ദ്രേ ചെര്‍ണിഷോവ്, ഇന്ത്യന്‍ പരിശീലകരായ സാഞ്ചോയ് സെന്‍, സന്തോഷ് കശ്യപ് തുടങ്ങിയവരും അപേക്ഷ നല്‍കിയിട്ടുണ്ട്.

170 അപേക്ഷകരില്‍ 2018 ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ കോച്ചിങ് സ്റ്റാഫ് അംഗമായിരുന്ന ആര്‍ട്ടിസ് ലോപസ് ഗരായ,് മുന്‍ ബ്രസീലിയന്‍ അണ്ടര്‍ 17 പരിശീലകന്‍ സനാര്‍ഡീ, മുന്‍ ബാഴ്‌സലോണ റിസേര്‍വ്‌സ് പരിശീലകന്‍ ജോര്‍ഡി വിന്‍യല്‍സ്, അഫ്ഘാന്‍, മാല്‍ദീവ്‌സ് ടീമുകളുടെ പരിശീലകനായിരുന്ന പീറ്റര്‍ സെഗ്ര്‍ട്ട് എന്നിവരും ഉള്‍പ്പെടുന്നു.

Continue Reading

Trending