News

ഐപിഎലില്‍ ഇനി മുതല്‍ ടോസിന് ശേഷം അവസാന ഇലവന്‍

By webdesk11

March 23, 2023

മുംബൈ: ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ടോസിന് പോവൂമ്പോള്‍ നായകന്മാര്‍ക്ക് രണ്ട് ടീം ലിസ്റ്റ് കൈവശം കരുതാം. സാധാരണ ടോസിന് മുമ്പ് ഫൈനല്‍ ഇലവനെ തിരുമാനിക്കണമെങ്കില്‍ ഇത്തവണ അതില്‍ മാറ്റമുണ്ട്. ടോസിന് ശേഷം ഇംപാക്ട് പ്ലെയര്‍ ഉള്‍പ്പെടെ ടീമില്‍ മാറ്റം വരുത്തി അമ്പയര്‍ക്ക് കൈമാറാം.

പിച്ചിന്റെ സാഹചര്യം മനസിലാക്കി ഇലവനെ നിശ്ചയിക്കാനുളള അവസരമാണിത്. നിലവിലെ വ്യവസ്ഥ പ്രകാരം ടോസിന് മുമ്പാണ് ടീം ലിസ്റ്റ് നായകന്മാര്‍ കൈമാറുക. ഇത്തവണ ആദ്യമായി അരങ്ങേറിയ ദക്ഷിണാഫ്രിക്കന്‍ പ്രീമിയര്‍ ലീഗില്‍ ഇതേ സംവിധാനമായിരുന്നു അതിന്റെ ഡയരക്ടരായിരുന്ന ഗ്രയീം സ്മിത്ത് നടപ്പിലാക്കിയത്.