india

കര്‍ണാടകയില്‍ ബേക്കറിക്കടയില്‍ ഏഴുപേര്‍ ചേര്‍ന്ന് യുവാവിനെ കൊന്നു

By webdesk17

June 02, 2025

കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയില്‍ ബേക്കറിക്കടയില്‍ കയറി ഏഴുപേര്‍ ചേര്‍ന്ന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ശനിയാഴ്ച നടന്ന കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ചന്നപ്പ നരിനാള്‍ എന്ന 35-കാരനാണ് കൊല്ലപ്പെട്ടത്. സ്വത്തുതര്‍ക്കവും കുടുംബവഴക്കുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റിലായി. രവി, പ്രദീപ്, മഞ്ജുനാഥ്, നാഗരാജ്, മഞ്ജുനാഥ്, ഗൗതം, പ്രമോദ് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അക്രമികള്‍ ഇയാളെ കൊലപ്പെടുത്തിയത്. വടിവാളും മരക്കഷ്ണവും ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ ബേക്കറിയിലെ സിസിടിവില്‍ പതിഞ്ഞിട്ടുണ്ട്.

അതേസമയം ആക്രമണത്തിനിടെ ചന്നപ്പ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അക്രമികള്‍ ഇയാളെ വെട്ടുകയായിരുന്നു. ചന്നപ്പയുടെ കഴുത്തിലും തലയിലും പുറത്തും കൈകാലുകളിലും വെട്ടേറ്റിട്ടുണ്ട്.

തന്റെ കുടുംബവും മറ്റൊരു വിഭാഗവുമായി സ്വത്തുതര്‍ക്കം ഉണ്ടായിരുന്നതായി ചന്നപ്പയുടെ മൂത്ത സഹോദരന്‍ ദുരഗപ്പ നാരിനാല്‍ പൊലീസിന് മൊഴി നല്‍കി.