X

കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടാന ഓടിച്ച് വീണ യുവാവിന് പരുക്ക്

കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടാന ഓടിച്ച് വീണ യുവാവിന് പരിക്കേറ്റു. കുളത്തൂപ്പുഴ പെരുവഴിക്കാല ആദിവാസി കോളനി അവനിക ഭവനിൽ ശ്യാംകുമാറിനാണ് പരിക്കേറ്റത്.

പെട്രോൾ പമ്പ് തൊഴിലാളിയാണ് ശ്യാം കുമാർ. ഇന്നലെ വൈകിട്ട് 7.30 ന് നൈറ്റ് ഡ്യൂട്ടിക്ക് പോകുന്നതിനിടെ ആനക്കുഴി മുക്കിലെത്തിയപ്പോൾ ശ്യാംകുമാറിനെ ആന ഓടിക്കുകയായിരുന്നു.

ഓടുന്നതിനിടെ വീണ് പരിക്കേറ്റ ശ്യാംകുമാറിന്റെ കാലിനും ഇടിപ്പെല്ലിനും പരിക്കേറ്റു. പരിക്കേറ്റ ശ്യാം കുമാറിനെ കടക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാഴ്ചക്കിടെ മൂന്നാം തവണയാണ് വനപാതയിൽ കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്.

webdesk14: