വാഷിങ്ടണ്‍: മുസ്‌ലിംകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ അമേരിക്ക ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും തീവ്രവാദ സാന്നിധ്യം ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ പൗരന്മാര്‍ മുന്നറിയിപ്പ് നല്‍കിയത്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറപ്പെടുവിച്ച മുന്നറിയിപ്പിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയിലും പാകിസ്താനിലും തീവ്രവാദ സംഘടനകള്‍ സജീവമാണെന്നും ഇന്ത്യ സന്ദര്‍ശിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം അഫ്ഗാനിസ്താനിലേക്ക് അമേരിക്കന്‍ പൗരന്മാര്‍ ആരും ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ യാത്ര ഒഴിവാക്കണമെന്നാണ് യു.എസ് നിര്‍ദേശം.