Connect with us

Cricket

പാകിസ്താനെ തകര്‍ത്ത് ഇന്ത്യക്ക് 228 റണ്‍സ് ജയം

ഇന്ത്യ മുന്നോട്ട് വെച്ച 357 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ഇന്നിങ്‌സ് 128 റണ്‍സില്‍ അവസാനിക്കുകയായിരുന്നു

Published

on

ഏഷ്യാ കപ്പില്‍ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് വമ്പന്‍ വിജയം. അഭിമാന പോരാട്ടത്തില്‍ 228 റണ്‍സിനാണ് രോഹിത് ശര്‍മ്മയും സംഘവും പാകിസ്താനെ തകര്‍ത്തത്.

ഇന്ത്യ മുന്നോട്ട് വെച്ച 357 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താന്‍ ഇന്നിങ്‌സ് 128 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. എട്ട് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് പാകിസ്താന്‍ ബാറ്റിങ്ങിന്റെ ഗതിമാറ്റിയത്.

ഒമ്പത് റണ്‍സെടുത്ത ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ ജസ്പ്രീത് ബ്രുംമ പുറത്താക്കുമ്പോള്‍ പാകിസ്താന്റെ സ്‌കോര്‍ബോര്‍ഡില്‍ 17 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. പത്ത് റണ്‍സെടുത്ത ബാബര്‍ അസമിനെ ഹാര്‍ദ്ദിക് പാണ്ഡ്യ പുറത്താക്കിയതോടെ പാകിസ്താന്‍ പതറി. പിന്നാലെ മഴമത്സരം തടസ്സപ്പെടുത്തി. പിന്നീട് മത്സരം പുനരാരംഭിച്ചപ്പോള്‍ തന്നെ മുഹമ്മദ് റിസ്വാനെ നിലയുറപ്പിക്കുന്നതിന് മുമ്പ് ശാര്‍ദ്ദുല്‍ താക്കൂര്‍ പുറത്താക്കി.

Cricket

പരിശീലനത്തിനിടെ പരിക്ക്, ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ സ്മിത്ത് കളിച്ചേക്കില്ല?

നേരത്തെ പേസര്‍ ജോഷ് ഹെയ്സല്‍വുഡ് പരിക്കിനെ തുടര്‍ന്നു പുറത്തായിരുന്നു.

Published

on

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഓസ്ട്രേലിയക്ക് കനത്ത തിരിച്ചടി. സ്റ്റാര്‍ ബാറ്ററും മുന്‍ നായകനുമായ സ്റ്റീവ് സ്മിത്തിനു പരിക്കേറ്റു. പരിശീലനത്തിനിടെ താരത്തിന്റെ കൈവിരലുകള്‍ക്കാണ് പരിക്കേറ്റത്. ഇതേ തുടര്‍ന്നു സ്മിത്ത് പരിശീലനം തുടരാതെ മടങ്ങുകയും ചെയ്തു. നേരത്തെ പേസര്‍ ജോഷ് ഹെയ്സല്‍വുഡ് പരിക്കിനെ തുടര്‍ന്നു പുറത്തായിരുന്നു. പിന്നാലെയാണ് ആശങ്കയായി സ്മിത്തിന്റെ പരിക്ക്.

ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയം സ്വന്തമാക്കി 1-0ത്തിനു മുന്നില്‍ നില്‍ക്കുകയാണ്. രണ്ടാം ടെസ്റ്റ് ഈ മാസം 6 മുതല്‍ 10 വരെ അഡ്ലെയ്ഡില്‍ നടക്കും. അതിനിടെയാണ് പരിക്ക് ഓസീസിന് തിരിച്ചടിയാകുന്നത്. ആദ്യ ടെസ്റ്റിന്റെ രണ്ടിന്നിങ്സിലും പരാജയപ്പെട്ട സ്മിത്തിനും പരിക്ക് ആശങ്കയായി മാറുകയാണ്. തിരിച്ചു വരാനുള്ള കഠിന ശ്രമത്തിനിടെയാണ് പരിക്ക്. സമീപ കാലത്ത് മോശം ഫോമിലാണ് സ്മിത്ത് കളിക്കുന്നത്.

Continue Reading

Cricket

ഒന്നാം ടെസ്റ്റ്; ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് കൂറ്റന്‍ വിജയം

ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ആസ്‌ട്രേലിയയെ മറികടന്ന് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്കെത്തി.

Published

on

ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 233 റണ്‍സിന്റെ കൂറ്റന്‍ വിജയം. ഇതോടെ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ ആസ്‌ട്രേലിയയെ മറികടന്ന് ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തേക്കെത്തി.

ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ ശ്രീലങ്ക വെറും 191 റണ്‍സിനായിരുന്നു പുറത്താക്കിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയെ വെറും 42 റണ്‍സിന് പുറത്താക്കി ദക്ഷിണാഫ്രിക്ക തിരിച്ചടിക്കുകയായിരുന്നു. ഏഴ് വിക്കറ്റ് നേടിയ മാര്‍കോ യാന്‍സനാണ് ശ്രീലങ്കയെ തകര്‍ത്തത്.

രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 366 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിെത്തിയ ശ്രീലങ്കയുടെ പോരാട്ടം 282 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ശ്രീലങ്കക്കെതിരെ ഇനിയുള്ള ടെസ്റ്റും പാകിസ്താനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റും വിജയിച്ചാല്‍ ദക്ഷിണാഫ്രിക്കക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്താം.

Continue Reading

Cricket

ഐസിസി ചാമ്പ്യന്‍സ് ട്രോഫി; രോഹിത്തും സംഘവും പാകിസ്താനിലേക്കില്ല

2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താനില്‍ കളിച്ചിട്ടില്ല.

Published

on

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് ഇന്ത്യന്‍ ടീം പാകിസ്താനിലേക്കില്ല. വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. സുരക്ഷാ പ്രശ്‌നമെന്ന് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു വേദിയില്‍ നടത്തണമെന്നാണ് ബിസിസിഐയുടെ ആവശ്യം.

2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പാകിസ്താനില്‍ കളിച്ചിട്ടില്ല. ഇന്ത്യക്ക് ഐസിസി പിന്തുണയുണ്ടെങ്കിലും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഇന്ത്യയുടേത് ഉള്‍പ്പടെ മത്സരങ്ങള്‍ പൂര്‍ണമായും പാകിസ്താനില്‍ നടത്തണമെന്നാണ് പിസിബി നിലപാട്.

മറ്റ് രാജ്യങ്ങള്‍ക്കൊന്നും ഇല്ലാത്ത സുരക്ഷാ പ്രശ്‌നം ഇന്ത്യന്‍ ടീമിന് മാത്രം എന്താണെന്നും പിസിബി ചോദിക്കുന്നു. ഇന്ത്യന്‍ ടീം പാകിസ്താനില്‍ കളിച്ചില്ലെങ്കില്‍ ഭാവിയില്‍ ഇന്ത്യ വേദിയാകുന്ന ഐസിസി മത്സരങ്ങള്‍ ബഹിഷ്‌കരിക്കുമെന്നാണ് പിസിബി നിലപാട്. ഇന്ത്യയുടെ മത്സരങ്ങള്‍ മറ്റൊരു രാജ്യത്ത് ഹൈബ്രിഡ് മോഡലില്‍ നടത്താമെന്നാണ് ബിസിസിഐ ആവര്‍ത്തിക്കുന്നത്.

ഇതിനിടെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭവും പാകിസ്താന് തിരിച്ചടിയാവും. ജയിലിലടക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടിയാണ് പ്രക്ഷോഭം നടക്കുന്നത്. പ്രക്ഷോഭത്തെ തുടര്‍ന്ന് ശ്രീലങ്കന്‍ എ ടീം മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര പൂര്‍ത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങി. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് പുറമേ മറ്റ് ടീമുകളും സുരക്ഷാ പ്രശ്‌നം ഐസിസി യോഗത്തില്‍ ഉന്നയിക്കാന്‍ സാധ്യതയുണ്ട്.

Continue Reading

Trending