india
അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ കടന്നുകയറ്റംം; ശക്തമായി പ്രതിരോധിച്ച് സൈന്യം
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ വീണ്ടും ചൈനയുടെ കടന്നുകയറ്റം. ചൈനയുടെ കടന്നുകയറ്റത്തെ ശക്തമായി പ്രതിരോധിച്ച് ഇന്ത്യന്‍ സൈന്യവും രംഗത്തെത്തി. ഒന്നിലേറെ സ്ഥലങ്ങളില്‍ ചൈന കടന്നുകയറാന്‍ ശ്രമിച്ചതായി കരസേന അറിയിച്ചു. പാംഗോങ്, റെഗിന് ലാ മേഖലയിലെ കടന്നുകയറ്റമാണ് സൈന്യം തടഞ്ഞത്. ചൈനയുടെ ഏത് നീക്കവും ശക്തമായി ചെറുക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്കി. പാംഗോങ് തടാകതീരത്ത് നിന്ന് ഇന്ത്യ സേനയെ പിന്‍വലിക്കില്ല. ചൈനീസ് കടന്നുകയറ്റം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള കവചിത വാഹനങ്ങളും ആയുധങ്ങളും കൂടുതല്‍ സൈന്യത്തെയും ഇവിടേക്ക് എത്തിച്ചു.
അതിര്‍ത്തിയില്‍ ചൈനീസ് സേനയുടെ കടന്നുകയറ്റ ശ്രമങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നത തല യോഗമാണ് നിര്‍ണായക തീരുമാനങ്ങളെടുത്തത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി എസ് ജയശങ്കറും അതിര്‍ത്തിയിലെ സ്ഥിതി വിലയിരുത്തി.
ഇന്ത്യ ചൈന അതിര്‍ത്തി വിഷയം പരിഹരിക്കുന്നതിന് ബ്രിഗേഡ് കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ തുടരുകയാണ്. ഇന്നലെ ചര്‍ച്ച നടത്തിയെങ്കിലും സമവായമായിരുന്നില്ല. പ്രശ്ന പരിഹാരത്തിന് ഇതിനോടകം നിരവധി തവണ നയതന്ത്ര സൈനിക തലത്തില്‍ ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചകള്‍ വഴിമുട്ടി നില്ക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഭാഗത്തുനിന്ന് തുടര്‍ച്ചയായി പ്രകോപനം ഉണ്ടാകുന്നത്.
ഓഗസ്റ്റ് 30 ന് ഉണ്ടായ ചൈനീസ് കടന്നുകയറ്റ ശ്രമം സൈന്യം തടഞ്ഞിരുന്നു. ഇതിന് ശേഷം നടന്ന ചര്‍ച്ചയ്ക്ക് ശേഷവും ചൈനീസ് സൈന്യം വീണ്ടും ഇന്ത്യന്‍ ഭാഗത്തേക്ക് കടന്നുകയറാന്‍ ശ്രമം നടത്തിയെന്നാണ് വിദേശകാര്യമന്ത്രാലയം പറയുന്നത്. വിഷയത്തില്‍ നയതന്ത്രതലത്തില്‍ ഇന്ത്യപ്രതിഷേധം അറിയിച്ചു. നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്ന സൈനികരെ നിയന്ത്രിച്ച് നിര്‍ത്തണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്കി.
സംഭവത്തിന് പിന്നാലെ കരസേനാ മേധാവിയുടെയും വിദേശകാര്യ സെക്രട്ടറിയുടെയും മ്യാന്മര് സന്ദര്‍ശനം റദ്ദാക്കി. ലഡാക്കിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതികരിച്ചു. അതിര്‍ത്തിയില്‍ ചൈന നീങ്ങുന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും അമേരിക്ക മുന്നറിയിപ്പ് നല്കി.
-
india19 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News20 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala19 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
