india

മുന്നാക്ക സംവരണം ശരിവെച്ച് സുപ്രീംകോടതി

By Test User

November 07, 2022

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ഭരണഘടന ഭേദഗതി സൂപീം കോടതി ശരിവെച്ചു.ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ അവസാന പ്രവൃത്തി ദിനമായ ഇന്ന് അദ്ദേഹം അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട് ഒഴികെയുള്ള എല്ലാവരും വിധിയെ അനുകൂലിച്ചു.ഇദ്ദേഹം മാത്രമാണ് എതിര്‍പ്പ് രേഖപ്പെടുത്തിയത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ 103-ാം ഭരണഘടന ഭേദഗതി ചോദ്യം ചെയ്ത് കൊണ്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വാദം കേട്ട ശേഷം വിധി പറയാനായി മാറ്റിയതായിരുന്നു.

ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് ജെ.ബി പര്‍ദിവാല എന്നിവരുടെ അഞ്ചംഗ ബെഞ്ച് ഏഴ് ദിവസം വാദം കേട്ട ശേഷമാണ് വിധി പറഞ്ഞത്.