കൊൽക്കത്ത: ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് നാല് വിക്കറ്റ് നഷ്ടമായി. സന്ദർശകരെ 204 റൺസിൽ പുറത്താക്കിയ ഇന്ത്യ ഒടുവിൽ വിവരം കിട്ടുമ്പോൾ 4 വിക്കറ്റിന് 91 എന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സ് ലീഡായ 112 അടക്കം 203 റൺസ് മുന്നിലാണ് ഇന്ത്യ. രോഹിത് ശർമ്മയും (15) അശ്വിനും ആണ് ക്രീസിൽ.

ഏഴിന് 218 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച കിവീസിന് വേണ്ടി ജിതൻ പട്ടേലും (47) വാട്ടലിംഗും (25) ചേർന്ന് എട്ടാം വിക്കറ്റിൽ 60 റൺസ് ചേർത്തു.

മുരളി വിജയ് (7), ശിഖർ ധവാൻ (17), അജിൻക്യ രഹാനെ (1), ചേതേശ്വർ പൂജാര (4), വിരാട് കോഹ്ലി (45) എന്നിവരാണ് പുറത്തായ ഇന്ത്യൻ ബാറ്സ്മാന്മാർ.