News
ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം ഇന്ന്
ഗുവാഹത്തി ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 1.30നാണ് ആരംഭിക്കുക.
ഗുവാഹത്തി: ട്വന്റി ട്വന്റി പരമ്പരയില്‍ 2-1ന് ശ്രീലങ്കയെ കീഴടക്കിയ ആത്മ വിശ്വാസവുമായി ഇന്ത്യ ഇന്ന് ഏകദിന പരമ്പരക്കിറങ്ങുന്നു. ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനം ഇന്ന് ഗുവാഹത്തി ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ ഉച്ചയ്ക്ക് 1.30നാണ് ആരംഭിക്കുക. ടി 20 പരമ്പരയില്‍ ടീമിലില്ലാതിരുന്ന രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഏകദിന പരമ്പരയില്‍ മടങ്ങിയെത്തുമെന്നത് ആരാധകര്‍ക്ക് ആശ്വാസമാണ്.
ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ഇന്ത്യയ്ക്ക് ഏകദിന പരമ്പര നിര്‍ണായകമാണ്. ബി.സി.സി.ഐ ഏകദിന ലോകകപ്പിനായി 20 കളിക്കാരുടെ പട്ടിക തയാറാക്കിയതായും ഇവരുടെ റൊട്ടേഷന്‍ നടക്കുമെന്നും ബി. സി.സി.ഐ നേരത്തെ അറിയിച്ചിരുന്നതിനാല്‍.
ഗുവാഹത്തി ഏകദിനം മുതല്‍ ഇത് പ്രാബല്യത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നു വീണ്ടും നായകനായി എത്തും. ഇവര്‍ക്കൊപ്പം ടി20 പരമ്പരയില്‍ ഇല്ലാതിരുന്ന മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയും കെ.എല്‍ രാഹുലും ഇന്ന് ടീമിനൊപ്പം ചേരും. ടി 20 പരമ്പരയിലേതിന് സമാനമായ പ്രകടനമാണ് ഇന്ത്യന്‍ ടീം പ്രതീക്ഷിക്കുന്നത്. ഇഷാന്‍ കിശന്‍, ശുഭ്മാന്‍ ഗില്‍ എന്നിവരിലൊരാളായിരിക്കും കെ.എല്‍ രാഹുലിനൊപ്പം ഇന്നിങ്‌സ് ഓപണ്‍ ചെയ്യുക. വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ മൂന്ന്, നാല് സ്ഥാനങ്ങളില്‍ വരും.
ബൗളിങില്‍ മുഹമ്മദ് സിറാജ്, അര്‍ശ്ദീപ് സിങ്, ഉമ്രാന്‍ മാലിക് പേസ് ത്രയം തന്നെയായിരിക്കും ഇന്നും കളിക്കുക എന്നാണ് സൂചന. അവസാന ടി 20 മത്സരത്തില്‍ ചിത്രത്തില്‍ നിന്നു തന്നെ അപ്രത്യക്ഷമായ ശ്രീലങ്കയ്ക്ക് ക്യാപ്റ്റന്‍ ദാസുന്‍ ശനകയുടെ സ്ഥിരതയാര്‍ന്ന പ്രകടനം തന്നെയാണ് പ്രതീക്ഷയ്ക്ക് വക നല്‍കുന്നത്. ഇരു ടീമുകളും തമ്മില്‍ നേര്‍ക്കു നേര്‍ പോരാട്ടത്തില്‍ ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കം. 162 മത്സരം കളിച്ചപ്പോള്‍ ഇന്ത്യ 93 മത്സരം വിജയിച്ചപ്പോള്‍ ശ്രീലങ്ക 57 മത്സരങ്ങളിലാണ് ഇന്ത്യക്കെതിരെ വിജയിച്ചത്.
kerala
കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്‍ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്‍സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.
india
‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.
#WATCH | Bengaluru | On a new FIR registered in the National Herald Case, Karnataka Dy CM DK Shivakumar says, "This is unfair. There is a limit to harassment. There was no need to harass. It is not Sonia Gandhi or Rahul Gandhi's property. They were the custodians of the shares… pic.twitter.com/ln8tPtfURr
— ANI (@ANI) December 1, 2025
‘തീരുമാനം തീർത്തും അന്യായമാണ്. ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.
kerala
മുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.
സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം അനുവദിച്ചിരിക്കുന്നത്.
-
kerala2 days agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
News1 day agoദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
-
Sports1 day agoസെഞ്ചുറി നേടി കോലി, അര്‍ധസെഞ്ചുറിയടിച്ച് രോഹിത്ത്; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച നേട്ടം
-
kerala2 days agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
india1 day agoഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
-
kerala1 day agoമുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; കൂടുതല്‍ ജലം കൊണ്ടുപോകാന്‍ തമിഴ്നാടിന് കത്തയച്ച് കേരളം
-
kerala6 hours agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
india1 day agoതമിഴ്നാട്ടില്‍ സര്‍ക്കാര്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; 11 മരണം, നിരവധിപേര്‍ക്ക് ഗുരുതര പരിക്ക്

