മൊഹാലി:ശ്രീലങ്കക്കെതിരായ മൊഹാലി ഏകദിനത്തില്‍ രോഹിത്ശര്‍മ്മക്ക് ഇരട്ടസെഞ്ച്വറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തില്‍ 392 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ നേടി. മൊഹാലി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 208 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ 153ബോളില്‍ 13ബൗണ്ടറികളും 12 സിക്‌സുകളും നേടി. ശിഖര്‍ ധവാന്‍ (68) റണ്‍സും ശ്രേയസ് അയ്യര്‍(88) റണ്‍സും നേടി. രോഹിതിന്റെ മൂന്നാം ഇരട്ട സെഞ്ച്വറിയാണിത്. തുടക്കം ബുദ്ധിമുട്ടിയെങ്കിലും രോഹിതും ധവാനും ഇന്ത്യന്‍ സ്‌കോര്‍ 100 ലേക്ക് ഉയര്‍ത്തി. പിന്നീട് 67 പന്തില്‍ നിന്ന് 68 റണ്‍സെടുത്ത് ധവാന്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 115 ആയിരുന്നു. രോഹിതിനൊപ്പം ശ്രേയസ് അയ്യര്‍ ഇറങ്ങിയതോടെ സ്‌കോര്‍ 213 ലേക്ക് ഉയര്‍ന്നു. 88റണ്‍സെടുത്ത് ശ്രേയസ് മടങ്ങിയപ്പോള്‍ മഹേന്ദ്രസിങ് ധോണി ഏഴും, ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് റണ്‍സും നേടി.