gulf
സഹകരണം ശക്തമാക്കി ഇന്ത്യയും യുഎഇയും; ഇന്ത്യക്ക് ഏഴ് മെട്രിക് ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്കി യുഎഇ
ഔഷധ നിര്‍മാണം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ഉന്നത പഠനാവസരങ്ങള്, ശാസ്ത്രം, ടൂറിസം തുടങ്ങിയ മേഖലകളില്‍
ഇരു രാജ്യങ്ങളും സഹകരണം ശക്തമാക്കുകയും പുതിയ പദ്ധതികള്‍ക്കു തുടക്കമിടുകയും ചെയ്യും.
ദുബായ്: നിരവധി മേഖലകളില്‍ സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ-യുഎഇ സംയുക്ത സമിതി തീരുമാനം. കൂടുതല്‍ നിക്ഷേപകരെ കണ്ടെത്താനും സംരംഭങ്ങള്‍ അതിവേഗം യാഥാര്‍ഥ്യമാക്കാനും ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ നടപടി സ്വീകരിക്കും. ഔഷധ നിര്‍മാണം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസം, ഉന്നത പഠനാവസരങ്ങള്, ശാസ്ത്രം, ടൂറിസം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കുകയും പുതിയ പദ്ധതികള്‍ക്കു തുടക്കമിടുകയും ചെയ്യും. ഇതര രാജ്യങ്ങളില്‍ സംയുക്ത നിക്ഷേപത്തിനുള്ള അവസരങ്ങള്‍ കണ്ടെത്തും.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കര്, യുഎഇ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വെര്‍ച്വല്‍ യോഗത്തില്‍ യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന് കപൂറും ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഡോ. അഹമ്മദ് അല്‍ ബന്നയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
ആരോഗ്യമടക്കമുള്ള തന്ത്രപ്രധാന മേഖലകളില്‍ കൂടുതല്‍ മുന്നേറ്റം കൈവരിക്കേണ്ടതുണ്ടെന്നു ഷെയ്ഖ് അബ്ദുല്ല പറഞ്ഞു. കോവിഡ് നിയന്ത്രണ നടപടികളില്‍ പരസ്പരം സഹായിക്കുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘത്തെ യുഎഇയില്‍ ഇന്ത്യ എത്തിച്ചിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്നവരാണിവര്. ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളും ഇന്ത്യ കൈമാറിയുന്നു.
ഇന്ത്യക്ക് യുഎഇ 7 മെട്രിക് ടണ്‍ മെഡിക്കല്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്കി. കോവിഡ് ചികിത്സാരംഗത്തു പ്രവര്‍ത്തിക്കുന്ന 7,000 പേര്‍ക്ക് പ്രയോജനപ്പെടുന്നതാണിത്.
രാജ്യാന്തര വേദികളില്‍ യുഎഇക്ക് ഇന്ത്യ നല്കിയ ശക്തമായ പിന്തുണയ്ക്ക് ഷെയ്ഖ് അബ്ദുല്ല നന്ദി പറഞ്ഞു. ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് (ഐഒആര്‍എ), യുഎന്‍ സുരക്ഷാ സമിതി തുടങ്ങിയവയുടെ സുപ്രധാന പദവികളിലേക്കാണ് ഇന്ത്യ പിന്തുണച്ചത്.
ഇന്റര്‍പോള്‍, ഇന്റര്‍നാഷനല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ പ്രസിഡന്റ് പദവികള്‍, മനുഷ്യാവകാശ സമിതി അംഗത്വം തുടങ്ങിയവയ്ക്ക് ഇന്ത്യയുടെ പിന്തുണ തേടുന്നതായും പറഞ്ഞു.
കോവിഡ് വെല്ലുവിളികളില്‍ ഇന്ത്യക്കാര്‍ക്ക് യുഎഇ നല്കിയ കരുതലിന് എസ്. ജയ്ശങ്കര് നന്ദി പറഞ്ഞു. ഇസ്രയേലുമായി സഹകരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്തു. അടുത്തവര്‍ഷം ഒക്ടോബര്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെ നടക്കുന്ന വേള്‍ഡ് എക്സ്പോയില്‍ ഇന്ത്യയുടെ സജീവ പങ്കാളിത്തമുണ്ടാകുമെന്നും വ്യക്തമാക്കി.
വ്യാപാര ഇടപാടുകള്‍ കൂടി
ഇന്ത്യ-യുഎഇ ഉഭയകക്ഷി വ്യാപാരത്തില്‍ വന്‍ വര്‍ധന. 2017-18 വര്‍ഷത്തില്‍ 5,000 കോടി ഡോളറിന്റെ ഇടപാട് നടന്നു. 2018-19ല്‍ 6,000 കോടി. പ്രതിവര്‍ഷം ശരാശരി 20% വര്‍ധന. കോവിഡിനു ശേഷം ഉഭയകക്ഷി വ്യാപാര ഇടപാടുകള്‍ കുതിച്ചുയരുമെന്നാണു പ്രതീക്ഷ. ഗതാഗതം, റിയല്‍ എസ്റ്റേറ്റ്, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ യുഎഇ കൂടുതല്‍ നിക്ഷേപം നടത്തുന്നുണ്ട്. റെയില്‍വേ, റോഡ് മേഖലകളില്‍ പരസ്പരം നിക്ഷേപം നടത്തി സഹകരിക്കുകയും സാങ്കേതിക വിദ്യകള്‍ കൈമാറുകയും ചെയ്യും. ഇതുസംബന്ധിച്ച് ഇന്ത്യയിലെ റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയവും യുഎഇ ഫെഡറല്‍ ട്രാന്‍സ്പോര്‍ട് അതോറിറ്റിയും ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
gulf
ഒമാനില്‍ അപകടം: ട്രക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം
മസ്കത്ത്: ഒമാനിലെ ഷര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയയില്‍ നടന്ന ട്രക്ക് കൂട്ടിയിടിയില്‍ രണ്ട് ഏഷ്യന്‍ പൗരന്മാര് ദുരുദേഹിതരായി. സുല്‍ത്താന്‍ തുവൈനി ബിന്‍ സഈദ് റോഡിലെ ബിദ്ബിദ്-ഷര്‍ഖിയ പാലത്തിനടിയിലായിരുന്നു അപകടം. നിസ്വ-മസ്കത്ത് റൂട്ടിലുണ്ടായ അപകടത്തില്‍ അതേ റോഡില്‍ സഞ്ചരിച്ചിരുന്ന അഞ്ച് വാഹനങ്ങള്‍ കൂടി തകര്‍ന്നു.
അപകടത്തെ തുടര്‍ന്ന് രണ്ട് ഏഷ്യന്‍ പൗരന്മാര് മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റതായും പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും റോയല്‍ ഒമാന്‍ പൊലീസ് (ROP) അറിയിച്ചു. സ്ഥലത്തെ ഗതാഗതം അധികാരികള്‍ തിരിച്ചുവിട്ടിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.
gulf
ഒരുമാസത്തിനിടെ 1.39 കോടി പേര് ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം
ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്.
മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര് രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
gulf
കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം
വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
അജ്മാന്: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്പിച്ച ബാലികയെ അജ്മാന് പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്റ്റേഷനില്‍ തന്നെയാണ് പണം ഏല്പിച്ചത്.
കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്കുന്ന സംസ്കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

