അബുദാബി: ആഗസ്റ്റ് രണ്ട് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിമാന സര്‍വീസില്ലെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ആഗസ്റ്റിലെങ്കിലും പുറപ്പെടാമെന്ന യാത്രക്കാരുടെ പ്രതീക്ഷ അസ്ഥാനത്തായി. വിലക്ക് ആഗസ്റ്റ് രണ്ടിന് ശേഷം ദീര്‍ഘിപ്പിക്കാനുള്ള സാധ്യതയും അറിയിപ്പില്‍ പ്രകടമാക്കുന്നു.

ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ സംബന്ധിച്ച് യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് മറുപടിയായാണ് ഇത്തിഹാദ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുതിയ വിവരങ്ങള്‍ അറിയിച്ചത്.