Video Stories
കടുവയെ കോലി കൂട്ടിലാക്കി

ഹൈദരാബാദ്: അഞ്ചാം ദിനത്തിലും ജീവനുള്ള പിച്ചില്‍ സ്പിന്നര്‍മാര്‍ക്കും ഷോര്‍ട്ട് പിച്ച് പന്തുകള്‍ക്കും മുന്നില്‍ സന്ദര്‍ശക ബാറ്റ്സ്മാന്മാര് കീഴടങ്ങിയപ്പോള്‍ ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യക്ക് 208 റണ്‍സ് ജയം. 459 റണ്‍സ് എന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ബംഗ്ലാദേശ് 250 റണ്‍സെടുക്കുന്നതിനിടെ കൂടാരം കയറുകയായിരുന്നു. ഒന്നാം ഇന്നിങ്സില്‍ ഇരട്ട സെഞ്ച്വറി നേടിയ ഇന്ത്യന്‍ ക്യാപ്ടന് വിരാട് കോഹ്്ലിയാണ് കളിയിലെ കേമന്‍. ഈ വിജയത്തോടെ ഇന്ത്യ തുടര്‍ച്ചയായ ആറ് പരമ്പര നേട്ടങ്ങളും പരാജയമറിയാതെ 19 മത്സരങ്ങളും പിന്നിട്ടു.
സ്കോര്‍ ചുരുക്കത്തില്‍ – ഒന്നാം ഇന്നിങ്സ്: ആറിന് 687 ഡിക്ല. (കോഹ്്ലി 204, മുരളി വിജയ് 108, വൃദ്ധിമന്‍ സാഹ 106. തൈജുല്‍ ഇസ്്ലാം 3/47). ബംഗ്ലാദേശ്: 388 (മുഷ്ഫിഖുര്‍ റഹീം 127, ഷാകിബ് അല്‍ ഹസന് 82. ഉമേഷ് യാദവ് 3/84). രണ്ടാം ഇന്നിങ്സ്: ഇന്ത്യ നാലിന് 159 ഡിക്ല. (ചേതേശ്വര്‍ പുജാര 54. തസ്കിന് അഹ്്മദ് 2/43). ബംഗ്ലാദേശ്: 250 (മഹ്്മൂദുല്ല 64. അശ്വിന് 4/73, രവീന്ദ്ര ജഡേജ 4/78).
ഹൈദരാബാദിലെ ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ അഞ്ചാം ദിനത്തില്‍ ബംഗ്ലാദേശിനു മുന്നിലുണ്ടായിരുന്ന ഏക പോംവഴി സമനിലക്കു വേണ്ടി കളിക്കുക എന്നതു മാത്രമായിരുന്നു. എന്നാല്‍ ജഡേജയുടെയും ഇശാന്ത് ശര്‍മയുടെയും അശ്വിന്റെയും പന്തുകളെ മുഴുസമയം പ്രതിരോധിച്ചു നില്ക്കാന് അവര്‍ക്കായില്ല. 64 റണ്‍സ് നേടിയ മഹ്്മൂദുല്ല ഒഴികെ മറ്റാര്‍ക്കും അര്‍ധസെഞ്ച്വറി പോലും നേടാനായില്ല.
ജഡേജയുടെ ടേണും ബൗണ്‍സും നിറഞ്ഞ പന്തില്‍ പൂര്‍ണമായി നിരായുധനായ ഷാകിബ് (22) പുജാരക്ക് പിടിനല്കിയതോടെയാണ് അവസാന ദിനത്തില്‍ ബംഗ്ലാ തകര്‍ച്ചക്ക് തുടക്കമായത്. തുടര്‍ന്നെത്തിയ ക്യാപ്ടന് മുഷ്ഫിഖുര്‍ റഹീമിലായിരുന്നു സന്ദര്‍ശകരുടെ പ്രതീക്ഷകള്‍ മുഴുവനും. ഒന്നാം ഇന്നിങ്സില്‍ പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് സെഞ്ച്വറി നേടിയ മുഷ്ഫിഖ് അതേ റൂട്ടില്‍ തന്നെയാണ് ഇന്നലെയും ബാറ്റ് വീശിയത്.
പക്ഷേ, രവിചന്ദ്രന്‍ അശ്വിന്റെ ആദ്യ ഓവറില്‍ അനാവശ്യമായി സിക്സറിനു ശ്രമിച്ച് മുഷ്ഫിഖ് (23) വിക്കറ്റ് ബലി നല്‍കുകയായിരുന്നു. അശ്വിനെ രണ്ടാം പന്തില്‍ തന്നെ ബൗണ്ടറിയിലേക്കു പായിച്ച് ആത്മവിശ്വാസത്തിലായിരുന്ന മുഷ്ഫിഖ് നാലാം പന്ത് ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ചപ്പോള്‍ മിഡ് ഓഫില്‍ ജഡേജ ഈസി ക്യാച്ചെടുത്തു.
പ്രതിരോധത്തിലൂന്നിക്കളിച്ച സാബിര്‍ റഹ്്മാന്‍ (22) 60 പന്തുകള്‍ അതിജീവിച്ചെങ്കിലും ഇശാന്ത് ശര്‍മയുടെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. നല്ല ഫോമില്‍ ബാറ്റ് ചെയ്യുകയായിരുന്ന മഹ്്മൂദുല്ലയെ തുടര്‍ച്ചയായി ഷോര്‍ട്ട് പന്തുകളെറിഞ്ഞ് പരീക്ഷിച്ച ഇശാന്തിന് ഒടുവില്‍ അതിനുള്ള ഫലം ലഭിക്കുകയും ചെയ്തു. ലെഗ്സ്റ്റംപ് ലൈനില്‍ നെഞ്ചിനു നേരെ കുത്തിയുയര്‍ന്ന പന്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബാറ്റ് വെക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല മഹ്്മൂദുല്ലക്ക്. ലോങ് ലെക്ഷില് ഭുവനേശ്വര്‍ കുമാറിന് അനായാസ ക്യാച്ചായി അത് പരിണമിച്ചു.
200 പന്ത് നേരിട്ട മഹ്്മൂദുല്ലയുടെ വീഴ്ചയോടെ ഇന്ത്യ ആഘോഷം തുടങ്ങിയിരുന്നു.ഒന്നാം ഇന്നിങ്സില്‍ അര്‍ധസെഞ്ച്വറി നേടിയ മെഹദി ഹസന് മിറാസിനും (23) ദീര്‍ഘനേരം പിടിച്ചുനില്‍ക്കാനായില്ല. ജഡേജയുടെ പന്തിന്റെ ടേണും ബൗണ്‍സും യുവതാരത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചപ്പോള്‍ ഗ്ലൗസിലുരസിയ പന്ത് വിക്കറ്റിനു പിന്നില്‍ സാഹ പിടിച്ചെടുത്തു. റണ്‍സെടുക്കാതെ പ്രതിരോധത്തില്‍ മാത്രം ശ്രദ്ധിച്ച് കംറുല്‍ ഇസ്്ലാം റബ്ബി (70 പന്തില്‍ 3) ഒരറ്റത്ത് ഉറച്ചു നില്‍ക്കുന്നതിനിടെ തൈജുല്‍ ഇസ്്ലാമിനെയും (6) തസ്കിന് അഹമ്മദിനെയും (1) മടക്കി ജഡേജയും അശ്വിനും ഉപചാരങ്ങള്‍ പൂര്‍ത്തിയാക്കി.
ടെസ്റ്റ് ക്രിക്കറ്റില്‍ ദുര്‍ബലരായി ഗണിക്കപ്പെടുന്ന ബംഗ്ലാദേശ് മികച്ച പോരാട്ടം കാഴ്ചവെച്ചു തന്നെയാണ് ഇന്ത്യന്‍ മികവിനു മുന്നില്‍ അടിയറവ് പറഞ്ഞത്. രണ്ട് ഇന്നിങ്സിലും 100-ലധികം ഓവര്‍ ബാറ്റ് ചെയ്യാന്‍ അവര്‍ക്കായി. ആദ്യ രണ്ടുദിനവും ബൗളര്‍മാരെ സഹായിക്കാത്ത പിച്ചില്‍ ഇന്ത്യ കൂറ്റന്‍ സ്കോര്‍ നേടിയപ്പോള്‍ തന്നെ അവരുടെ വിധി കുറിക്കപ്പെട്ടിരുന്നു. സീനിയര്‍ ബാറ്റ്സ്മാന്മാരുടെ ശ്രദ്ധക്കുറവും ഫീല്‍ഡിങിലെ പോരായ്മകളും ഇല്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് മത്സരമുയര്‍ത്താന്‍ അവര്‍ക്കാകുമായിരുന്നു.
Video Stories
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film2 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
GULF2 days ago
വിപഞ്ചികയുടെ മരണം: ഭര്‍ത്താവ് നിതീഷിനെതിരെ കേസെടുത്തു