X

ഇന്ത്യന്‍ വ്യോമസേനയുടെ ഏഴാം വിമാനവും സഹായവുമായി തുര്‍ക്കിയില്‍ പറന്നിറങ്ങി

ഭൂകമ്പം തകര്‍ത്തെറിഞ്ഞ തുര്‍ക്കിക്കും സിറിയയ്ക്കും ആശ്വാസമായി ഇന്ത്യയുടെ രക്ഷാദൗത്യം. ഓപ്പറേഷന്‍ ദോസ്തിന്റെ ഭാഗമായി വ്യോമസേനയുടെ (ഐഎഎഫ്) ഏഴാമത്തെ വിമാനവും അദാനയില്‍ ഇറങ്ങി.

തുര്‍ക്കിക്കായി 13 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും സിറിയന്‍ ഭൂകമ്പബാധിതര്‍ക്ക് 24 ടണ്‍ സഹായവുമായി ‘ഐഎഎഫ് സി 17 ഗ്ലോബ് മാസ്റ്റര്‍’ ആണ് ലാന്‍ഡ് ചെയ്തത്. ഇന്ത്യന്‍ അംബാസഡര്‍ ഡോ വീരേന്ദര്‍ പോള്‍, ഡിഫന്‍സ് അറ്റാച്ച് കേണല്‍ മനുജ് ഗാര്‍ഗ് എന്നിവര്‍ തുര്‍ക്കി ഉദ്യോഗസ്ഥര്‍ക്കൊപ്പം അദാന വിമാനത്താവളത്തിലെത്തി.

തുര്‍ക്കിയിലെ ഇസ്‌കെന്‍ഡറുണിലുള്ള 60 പാരാ ഫീല്‍ഡ് ഹോസ്പിറ്റലിലേക്കുള്ള വെന്റിലേറ്റര്‍ മെഷീനുകള്‍, അനസ്‌തേഷ്യ മെഷീനുകള്‍, മറ്റ് ഉപകരണങ്ങളും മരുന്നുകളും ഉള്‍പ്പെടെയുള്ള ചരക്ക് തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് അംബാസഡര്‍ മെഹ്‌മെത് സ്വീകരിച്ചു.

webdesk13: