ന്യൂഡല്‍ഹി: അസമില്‍ ചെറുവിമാനം തകര്‍ന്ന് രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥര്‍ മരിച്ചു. സാധാരണ പറക്കലിനിടെ ജോര്‍ഹട്ട് മേഖലയിലാണ് അപകടമുണ്ടായത്. വിങ് കമാന്‍ഡര്‍ റാങ്കിലുള്ള വ്യോമസേനാ പൈലറ്റുമാരാണ് മരിച്ചത്.

ഉച്ചയ്ക്ക് അസമിലെ ജോര്‍ഹട്ട് വിമാനത്താവളത്തില്‍ നിന്നാണ് ചെറുവിമാനം പറന്നുയര്‍ന്നത്. ഇവിടെ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള മജുലി ദ്വീപിലാണ് വിമാനം തകര്‍ന്നുവീണത്. സംഭവം സംബന്ധിച്ച് സൈനികതല അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

ലോകത്തിലെ ഏറ്റവും വലിയ നദീ ദ്വീപാണ് മജുലി. മരിച്ച വ്യോമസേനാ ഉദ്യോഗസ്ഥരെപ്പറ്റിയുള്ള വവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല..