മുംബൈ: രൂപയുടെമൂല്യം ഒമ്പതുമാസത്തെ താഴ്ന്ന നിലവാരത്തില്‍. 74.96 രൂപയിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും 10.30 ഓടെ 75.15 രൂപയിലെത്തി.

2020 ജൂലായ് 16നാണ് ഈ നിലവാരത്തില്‍ ഇതിനുമുമ്പ് രൂപയുടെ മൂല്യമെത്തിയത്. കോവിഡിന്റെ രണ്ടാംതരംഗത്തെതുടര്‍ന്ന് വിദേശനിക്ഷേപകര്‍ രാജ്യത്തെ ഓഹരി, കടപ്പത്ര നിക്ഷേപങ്ങള്‍ വ്യാപകമായി വിറ്റൊഴിഞ്ഞതാണ് മൂല്യത്തെ ബാധിച്ചത്. ഒരുമാസത്തിനിടെ വിദേശ നിക്ഷേപകര്‍ 5530 കോടി രൂപയുടെ ഓഹരികളും 6400 കോടി രൂപയുടെ ബോണ്ടുകളുമാണ് വിറ്റത്.