ശ്രീനഗര്‍: വടക്കന്‍ ക്ശമീരിലെ കുപ്വാരയിലെ മച്ചില്‍ മേഖലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യു. രണ്ട് സൈനിക ഓഫീസര്‍മാരും ഒരു ബിഎസ്എഫ് ജവാനും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികളുമായിട്ടാണ് ഏറ്റുമുട്ടലുണ്ടായത്. രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

നിയന്ത്രണരേഖയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച തീവ്രവാദികളെ ഇന്ത്യന്‍ പെട്രോളിങ് സംഘം തടഞ്ഞതായും പിന്നീട് ഏറ്റുമുട്ടലുണ്ടായതായും സൈനിക വാക്താവ് അറിയിച്ചു.