kerala
പേരില്‍ മാത്രം മാറ്റം; കിഫ്ബി റോഡുകളില്‍ ടോള്‍ അല്ല പകരം ‘യൂസർ ഫീ’
തിരുവനന്തപുരം: സംസ്ഥാനത്ത് കിഫ്ബി നിര്‍മ്മിക്കുന്ന റോഡുകളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് തന്നെ. ടോള്‍ ഈടാക്കാനുള്ള കരട് നിയമത്തില്‍ ടോളിന് പകരം യൂസര്‍ ഫീസ് എന്നാണ് പരാമര്‍ശിക്കുന്നത്. നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നേക്കും.
ടോള്‍ എന്ന വാക്ക് പോലും നിയമത്തില്‍ ഉപയോഗിക്കില്ല. പകരം ‘യൂസര്‍ ഫീ’ എന്ന പേരിലാവും പണം ഈടാക്കുക. ടോള്‍ ഗേറ്റുകളും ഉണ്ടാവില്ല. കിഫ്ബി സഹായത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കുന്ന റോഡുകള്‍ക്കും ‘യുസര്‍ ഫീ’ ബാധകമാവും. 50 കോടിക്ക് മുകളില്‍ എസ്റ്റിമേറ്റ് വരുന്ന റോഡുകളില്‍ മാത്രമാവും പിരിവ്. ആദ്യ 15 കിലോ മീറ്ററില്‍ പണം ഈടാക്കില്ല. ഇതിന് ശേഷം വരുന്ന ദൂരം കണക്കാക്കിയാവും ഫീ ഏര്‍പ്പെടുത്തുക. ഇതിലൂടെ തദ്ദേശ വാസികളുടെ എതിര്‍പ്പ് മറികടക്കാമെന്നാണ് കണക്ക് കൂട്ടല്‍.
kerala
വിദ്യാഭ്യാസ ഓഫീസുകളിലെ മിന്നല്‍പ്പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലന്‍സ്
വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി കൈപ്പറ്റിയതായാണ് കണ്ടെത്തല്‍.
പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ വിദ്യാഭ്യാസ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പ്പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി കൈപ്പറ്റിയതായാണ് കണ്ടെത്തല്‍. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും സര്‍വീസ് ആനുകൂല്യം അനുവദിക്കുന്നതിനാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി കൈപ്പറ്റിയത്.
ആലപ്പുഴ വിദ്യാഭ്യാസ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് സംശയാസ്പദമായി എത്തിയത് 1,40,000 രൂപയാണ്. കുട്ടനാട് വിദ്യാഭ്യാസ ഓഫീസിലെ എയ്ഡഡ് നിയമനാംഗീകാരവുമായി ബന്ധപ്പെട്ട സെക്ഷനിലെ സീനിയര്‍ ക്ലര്‍ക്കിന്റെ ഗൂഗിള്‍ പേ അക്കൗണ്ടിലേക്ക് രണ്ട് എയ്ഡഡ് സ്കൂളുകളിലെ ക്ലര്‍ക്കുമാരുടെ അക്കൗണ്ടില്‍നിന്ന് 77,500 രൂപ ലഭിച്ചതിന്റെ തെളിവാണ് വിജിലന്‍സ് കണ്ടെത്തിയത്.
മലപ്പുറം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ ഒരു ഉദ്യോഗസ്ഥന് എയ്ഡഡ് സ്കൂള്‍ അധ്യാപകനില്‍നിന്ന് 2000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങി. ഇതുകൂടാതെ 20,500 രൂപയുടെ ഇടപാടുകളും കണ്ടെത്തി. തിരുവനന്തപുരം മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കീഴിലെ സ്കൂളില്‍ ഭിന്നശേഷി സംവരണം പാലിക്കാതെ 11 അധ്യാപകരെ നിയമിച്ചു.
തളിപ്പറമ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസിന് കീഴിലെ എയ്ഡഡ് സ്കൂളില്‍ അധ്യാപക തസ്തിക നലനിര്‍ത്താന്‍ അവിടെയില്ലാത്ത മൂന്നുകുട്ടികള്‍ക്ക് പ്രവേശനം എടുത്തതായി കാണിച്ച് ഹാജര്‍ അനുവദിച്ചു. ഇതില്‍ ഒരു കുട്ടി കേന്ദ്രീയവിദ്യാലയത്തില്‍ പഠിക്കുകയാണ്. തലശ്ശേരി വിദ്യാഭ്യാസ ഓഫീസിനു കീഴിലെ എയ്ഡഡ് സ്കൂളില്‍ സമാനരീതിയില്‍ ഒരു ക്ലാസില്‍ 28 കുട്ടികള്‍ പഠിക്കുന്നതായി കാണിച്ച് ഹാജര്‍ അനുവദിച്ചിരുന്നു. പരിശോധനയില്‍ ഈ ക്ലാസില്‍ ഒന്‍പത് കുട്ടികള്‍ മാത്രമാണുള്ളതെന്നും പുറമേയുള്ള 19 കുട്ടികള്‍ പ്രവേശനം നേടിയതായി കാണിച്ച് ഹാജര്‍ നല്‍കുകയായിരുന്നെന്നും കണ്ടെത്തി.
kerala
അമീബിക് മസ്തിഷ്ക ജ്വരം; ഒരാള്‍ കൂടി മരിച്ചു, ഒരു മാസത്തിനിടെ 7 മരണം
ഈ വര്‍ഷം ഇതുവരെ 40 പേരാണു മരിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. 40 ദിവസമായി ചികിത്സയിലായിരുന്ന ആനാട് ഇരിഞ്ചയം കുഴിവിള അശ്വതി ഭവനില്‍ എന്‍.ജെ.വിഷ്ണുവിന്റെ ഭാര്യ കെ.വി.വിനയയാണ് (26) മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് മരണം. പനി ബാധിച്ചതിനെ തുടര്‍ന്ന് ആദ്യം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിനയയുടെ വീട്ടില്‍ നിന്നു ശേഖരിച്ച ജല സാംപിളിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.
സംസ്ഥാനത്ത് മസ്തിഷ്കജ്വരം ബാധിച്ച് ഈ മാസം ചികിത്സ തേടിയ 17 പേരില്‍ 7 പേരും മരിച്ചു. ഈ വര്‍ഷം ഇതുവരെ 40 പേരാണു മരിച്ചത്. രോഗം ബാധിച്ചത് 170 പേര്‍ക്ക്. തിരുവനന്തപുരം ജില്ലയില്‍ ഇതിനകം 8 പേര് മരിച്ചു. രോഗം പെട്ടെന്നു തിരിച്ചറിയാന്‍ സാധിക്കാത്തതാണു പ്രധാന വെല്ലുവിളിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതിനാല്‍ രോഗം സ്ഥിരീകരിക്കാനും മതിയായ ചികിത്സ ലഭിക്കാനും വൈകും.
kerala
പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
2 പേരുടെ നില ഗുരുതരം
പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന് സിയാന് ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.
പാടൂര്‍ പാല് സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര് ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്മണ്യന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
റസീനയും റഹ്മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala2 days agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala14 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala2 days agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala13 hours agoശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
-
kerala2 days agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

