Education
പ്ലസ്ടു കഴിഞ്ഞവര്‍ക്ക് കാലിക്കറ്റ് കാമ്പസില്‍ ഇന്റഗ്രേറ്റഡ് പി.ജി. പഠിക്കാം
17 വരെ അപേക്ഷിക്കാം

തേഞ്ഞിപ്പലം: പ്ലസ്ടു കഴിഞ്ഞവര്‍ക്ക് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് പി.ജി. കോഴ്സുകള്‍ പഠിക്കാന്‍ അവസരം. എന്‍ട്രന്‍സ് മുഖേനയുള്ള പ്രവേശനത്തിന് 17 വരെ രജിസ്റ്റര്‍ ചെയ്യാം.
ഇന്റഗ്രേറ്റഡ് എം.എസ്.സി. കോഴ്സുകളായ ബയോസയന്‍സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയും ഇന്റഗ്രേറ്റ്ഡ് എം.എ. ഡെവലപ്മെന്റ് സ്റ്റഡീസുമാണ് ഈ അധ്യയനവര്‍ഷം തുടങ്ങുന്ന പുതിയ കോഴ്സുകള്‍.
ഫിസിക്സ്, കെമിസ്ട്രി കോഴ്സുകളിലേക്ക് അപേക്ഷിക്കാന്‍ ജനറല്‍ വിഭാഗക്കാര്‍ 70 ശതമാനവും ഒ.ബി.സി. 65 ശതമാനവും എസ്.സി.-എസ്.ടി. വിഭാഗം 60 ശതമാനവും മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് വിഷയങ്ങളോടെയുള്ള പ്ലസ്ടു യോഗ്യരായിരിക്കണം.
ബയോസയന്‍സിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ചുള്ള പ്ലസ്ടുവാണ് യോഗ്യത.
60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തിലുള്ള പ്ലസ്ടു നേടിയവര്‍ക്ക് എം.എ. ഡെവലപ്മെന്റ് സ്റ്റഡീസിന് അപേക്ഷിക്കാം.
ഫിസിക്സ്, കെമിസ്ട്രി കോഴ്സുകള്‍ക്ക് 15 സീറ്റ് വീതവും ബയോസയന്‍സിന് 20 സീറ്റും ഡെവലപ്മെന്റ് സ്റ്റഡീസിന് 30 സീറ്റുമാണുള്ളത്. ആദ്യമായാണ് കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ തുടങ്ങുന്നത്. സര്‍വകലാശാലാ പഠനവകുപ്പുകളുടെ സൗകര്യങ്ങളും ലാബ്-ലൈബ്രറി സൗകര്യങ്ങളുമെല്ലാം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകുമെന്നതാണ് സവിശേഷത. ഗവേഷണത്തിന് ഊന്നല്‍ നല്‍കിയുള്ളതാകും പഠനം.
17 വരെ അപേക്ഷിക്കാം
എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. സപ്തംബര്‍ 17-ന് അഞ്ച് മണി വരെ അപേക്ഷിക്കാം. ഒരു വിദ്യാര്‍ഥിക്ക് യോഗ്യതയുടെ അടിസ്ഥാനത്തില്‍ പരമാവധി മൂന്ന് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. രണ്ടു പ്രോഗ്രാമുകള്‍ വരെ ജനറല്‍ വിഭാഗത്തിന് 370 രൂപയും എസ്.സി.-എസ്.ടി. വിഭാഗത്തിന് 160 രൂപയുമാണ് ഫീസ്. മൂന്ന് പ്രോഗ്രാമുകള്‍ക്ക് ഇത് യഥാക്രമം 425 രൂപയും 215 രൂപയുമാണ്. അപേക്ഷകര്‍ അപേക്ഷയുടെ പ്രിന്റൗട്ട് സൂക്ഷിക്കണം. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും admission.uoc.ac.in ലഭ്യമാണ്. ഫോണ്‍: 0494 2407016, 2407017.
Education
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും.

നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) 2025 ജൂണില്‍ നടത്തിയ യു.ജി.സി നെറ്റ് പരീക്ഷാഫലം ഉടന്‍ പ്രസിദ്ധീകരിക്കും. പരീക്ഷ നടത്തി 33 മുതല്‍ 42 ദിവസത്തിനകം ഫലം പ്രസിദ്ധീകരിക്കുന്ന രീതിയിലായിരുന്നു കഴിഞ്ഞ വര്‍ഷം. ഇത് കണക്കിലെടുത്താല്‍ ഈ വര്‍ഷം ആഗസ്റ്റ് ഒന്നിനോ ആഗസ്റ്റ് 10നോ യു.ജി.സി നെറ്റ് ഫലം പുറത്തുവരുമെന്നാണ് ലഭിക്കുന്ന സൂചന. ഈ പറഞ്ഞ തീയതികള്‍ക്കകം ഉറപ്പായും യു.ജി.സി നെറ്റ് പരീക്ഷ ഫലം അറിയാന്‍ സാധിക്കും. പരീക്ഷ എഴുതിയവര്‍ക്ക് ugcnet.nta.ac.in എന്ന വെബ്സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.
ഫലം എങ്ങനെ പരിശോധിക്കാം?
സൈറ്റില്‍ കയറി യു.ജി.സി നെറ്റ് റിസല്‍റ്റ് 2025 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ലോഗിന്‍ വിവരങ്ങള്‍ നല്‍കുക. അപ്പോള്‍ ഫലം സ്ക്രീനില്‍ കാണാന്‍ സാധിക്കും. പിന്നീട് മാര്‍ക്ക് ഷീറ്റിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.
Education
തപാല്‍ മാര്‍ഗം നിര്‍ത്തലാക്കും; പിഎസ്സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക്
ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പിഎസ്സി നിയമന ശിപാര്‍ശ പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനും അഡൈ്വസ് മെമ്മോ കൂടുതല്‍ സുരക്ഷിതമാക്കുന്നതിനുമായാണ് നടപടി. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാല്‍ മാര്‍ഗം അയക്കുന്ന രീതി നിര്‍ത്തലാക്കും. ജൂലൈ 1 മുതല്‍ എല്ലാ നിയമന ശിപാര്‍ശകളും ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാക്കും. ക്യൂആര്‍ കോഡ് ഉള്‍പ്പെടുത്തി സുരക്ഷിതമായ നിയമന ശിപാര്‍ശകളാണ് പ്രൊഫൈലില്‍ ലഭിക്കുക.
Education
കെ-മാറ്റ് 2025 അവസാന തീയതി നീട്ടി
അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്

സംസ്ഥാനത്ത് 2025 അദ്ധ്യയന വര്‍ഷത്തെ എംബിഎ പ്രവേശനത്തിനുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 15ന് വൈകുന്നേരം നാല് വരെയായാണ് നീട്ടിയത്.
മേയ് 24നാണ് കേരള മാനേജ്മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സെഷന്-II) നടക്കുക. കേരളത്തിലെ വിവിധ സര്‍വകലാശാലകള്‍, ഡിപ്പാര്‍ട്ടുമെന്റുകള്‍, ഓട്ടോണമസ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്മെന്റ് കോളേജുകള്‍ എന്നിവയിലെ എംബിഎ പ്രവേശനം ലഭിക്കണമെങ്കില്‍ കെ-മാറ്റ് ബാധകമായിരിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ടത് www.cee.kerala.gov.in ലൂടെയാണ്. ഹെല്പ് ലൈന്‍ നമ്പര്‍ : 0471-2525300, 2332120, 2338487.
-
india2 days ago
നിമിഷപ്രിയ കേസ്: ‘മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം വ്യാപകമായി പണം പിരിച്ചു’; തലാലിന്റെ സഹോദരന്
-
kerala3 days ago
കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു
-
kerala2 days ago
സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍
-
kerala2 days ago
‘നിര്‍ഭയം നിലപാട് പറയുന്ന നേതാവ്’; വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്
-
kerala3 days ago
‘അഥവാ ഞാൻ ചത്താൽ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ട്,എന്റെ മോൾ ആത്മഹത്യ ചെയ്യില്ല ‘; അതുല്യയുടെ അമ്മ
-
More3 days ago
ഗസയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രാഈല്‍; 24 മണിക്കൂറിനിടെ 116 പേരെ കൊന്നൊടുക്കി
-
kerala3 days ago
‘വെള്ളാപ്പള്ളി ഇരിക്കേണ്ടത് ആർഎസ്എസ് തലപ്പത്ത്, നിരന്തരം വിദ്വേഷ പരാമർശം നടത്തിയിട്ടും കേസെടുക്കാത്തതിന് പിന്നിൽ സിപിഎം’: പി.അബ്ദുൽ ഹമീദ് മാസ്റ്റർ
-
kerala2 days ago
ജപ്തി ഭീഷണി; സ്കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്ലിം ലീഗ്