കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീഷണി മുൻനിർത്തി  അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി.  ജനുവരി 15 വരെ നീട്ടിയതായി കേന്ദ്ര വ്യോമയാന മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടർന്ന് കഴിഞ്ഞ മാർച്ച് മാസത്തോടെ ആണ് അന്താരാഷ്ട്ര വിമാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി തുടങ്ങിയത്. എന്നാൽ ഈ മാസം പകുതിയോടെ അന്താരാഷ്ട്ര വിമാനയാത്രകൾക്ക് ഏർപ്പെടുത്തിയിരുന്ന മാർഗരേഖകളിൽ മാറ്റം വരുത്തി നിയന്ത്രണങ്ങളോടെ വിമാനയാത്രകൾ പുനരാരംഭിക്കാൻ
ധാരണയായിരുന്നു.  എന്നാൽ പുതിയ വകഭേദമായ ഒമിക്രോൺ ഭീഷണി മുൻനിർത്തിയാണ് നിലവിലെ നടപടി.

അന്താരാഷ്ട്ര സര്‍വ്വീസുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുന്നതിനെ ചില സംസ്ഥാനങ്ങളും എതിർത്തിരുന്നു. എന്നാല്‍ രാജ്യങ്ങള്‍ തമ്മില്‍ ധാരണയിലെത്തി തുടരുന്ന എയര്‍ ബബിള്‍ സര്‍വ്വീസുകള്‍ക്ക് മാറ്റമുണ്ടാകില്ല.