മുംബൈ: ഐ.പി.എല്ലില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.

കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് മികച്ച ഫോമിലാണ് ബാംഗ്ലൂര്‍ ടീം. മറുവശത്ത് മൂന്നില്‍ രണ്ട് മത്സരങ്ങളും തോറ്റാണ് രാജസ്ഥാന്‍ എത്തുന്നത്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈയോട് ദയനീയ തോല്‍വിയാണ് രാജസ്ഥാന്‍ വഴങ്ങിയത്.

ചില ഒറ്റയാള്‍ പ്രകടനങ്ങളല്ലാതെ കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ സാധിക്കാത്തതാണ് രാജസ്ഥാന് വിനയാകുന്നത്. ആദ്യ മത്സരത്തിനു ശേഷം ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണും തിളങ്ങാനായിട്ടില്ല.