ചണ്ഡീഗഢ്: കോവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരവെ, വാക്‌സിന്‍ മോഷണം പോയതായി പരാതി. ഹരിയാനയിലെ സിന്ധിലെ സിവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന വാക്‌സിനുകളാണ് മോഷണം പോയത്. 1,710 ഡോസ് വാക്‌സിനുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇതില്‍ 1,270 കോവിഷീല്‍ഡ് ഡോസുകളും 440 കോവാക്‌സിന്‍ ഡോസുകളും ഉള്‍പ്പെടുന്നു.

വാക്‌സിനുകള്‍ക്ക് പുറമേ, സെന്ററില്‍ സൂക്ഷിച്ചിരുന്ന ഫയലുകളും കാണാതായിട്ടുണ്ട്. ജില്ലയ്ക്ക് മുഴുവനായി നല്‍കാന്‍ വാക്‌സിന്‍ സൂക്ഷിച്ചിരുന്ന സ്‌റ്റോറേജ് പരിശോധിച്ചെന്നും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടുണ്ടെന്നും വാക്‌സിന്‍ സെന്ററിന്റെ ചാര്‍ജുള്ള ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.