ഇസ്ലാമിനെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കണമെന്ന് അഭിപ്രായപ്പെട്ട കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെയ്ക്ക് മറുപടിയുമായി നടന്‍ പ്രകാശ് രാജ്. ജസ്റ്റ് ആസ്‌കിങ് എന്ന പതിവ് ഹാഷ് ടാഗോടെ ട്വിറ്ററിലൂടെയാണ് പ്രകാശ് രാജിന്റെ മറുപടി.
‘ദേശീയതയിലേക്ക് മതത്തെ കൊണ്ടുവരേണ്ട ആവശ്യമെന്താണ്? അങ്ങനെയെങ്കില്‍ അംബേദ്കറിനേയും അബ്ദുള്‍ കലാമിനെയും എആര്‍ റഹ്മാനെയും ഖുശ്വന്ത് സിംഗിനേയും അമൃതാ പ്രീതത്തേയും ഡോ. വര്‍ഗീസ് കുര്യനേയും പോലുള്ളവരുടെ കാര്യമെന്താകും?’-പ്രകാശ് രാജ് ചോദിക്കുന്നു.
സ്വന്തം ദേശത്തെ കുറിച്ച് അഭിമാനിക്കുന്ന ഹിന്ദുക്കളല്ലാത്തവര്‍ക്ക് ദേശസ്നേഹമില്ലേ എന്നും പ്രകാശ് ചോദിക്കുന്നു.
Should we Indians ..Let this gentleman ..fool us ..distort and hijack.. our HINDUTVA .. ..our WAY OF LIFE… #justasking pic.twitter.com/klJ4GM28xG
— Prakash Raj (@prakashraaj) December 7, 2017
‘മതമില്ലാതെ മനുഷ്യത്വത്തില്‍ മാത്രം വിശ്വസിക്കുന്നവരുടെ കാര്യമെന്താകും? നമ്മളെല്ലാരും ഈ രാജ്യത്തെ പൗരന്മാരല്ലേ? നിങ്ങള്‍ ആരാണ്? ജര്‍മന്‍ ഏകാധിപതി ഹിറ്റ്ലറുടെ പുനര്‍ജന്മമോ?’-അദ്ദേഹം ചോദിക്കുന്നു. താന്‍ മനുഷ്യത്വത്തിലാണ് വിശ്വസിക്കുന്നതെന്നും തങ്ങളെല്ലാം രാജ്യത്തിലെ പൗരന്മാര്‍ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Be the first to write a comment.