ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന്റെ പേരില്‍ വിവാദ എഴുത്തുകാരി തസ്്‌ലീമ നസ്‌റിനെതിരെ ട്രോള്‍ പ്രവാഹം. മുസ്്‌ലിം പുരോഹിതന്‍ ഹിന്ദു പുരോഹിതന് മദ്യം ഒഴിച്ചുകൊടുക്കുന്ന തരത്തിലുള്ള ചിത്രമാണ് തസ്്‌ലീമ ട്വീറ്റ് ചെയ്തത്. സംശയം തോന്നിയ ഹോക്‌സ് സ്ലേയര്‍ എന്ന വെബ്‌സൈറ്റ് യഥാര്‍ത്ഥ ചിത്രം ഇന്റര്‍നെറ്റില്‍നിന്ന് കണ്ടെത്തുകയായിരുന്നു. ബോട്ടിലില്‍ നിന്ന് വെള്ളം ഒഴിച്ചുകൊടുക്കുന്ന ചിത്രമാണ് ഫോട്ടോഷോപ്പില്‍ മോര്‍ഫ് ചെയ്ത് മദ്യമാക്കി മാറ്റിയത്. തസ്്‌ലീമ നസ്‌റിന്‍ ഫോട്ടോഷോപ്പ് പരീക്ഷിച്ചു, വെള്ളം മദ്യമായി എന്ന തലക്കെട്ടോടെയാണ് യഥാര്‍ത്ഥ ചിത്രം പുറത്തുവിട്ടത്.