Connect with us

india

ഇനി ക്യാമറയുള്ള നോട്ട്, അതാകുമ്പോ വീഡിയോകളും ചെയ്യാമല്ലോ? സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ പൂരം

അന്ന് ഏറെ കൊട്ടിയാഘോഷിച്ച് കൊണ്ടുവന്ന 2000 നോട്ടാണ് ഇന്ന് വീണ്ടും നിരോധിച്ചിരിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

Published

on

2000 രൂപ നോട്ട് പിന്‍വലിച്ചുള്ള റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ കനത്ത പരിഹാസവുമായി ട്രോളന്‍മാര്‍. 2016ല്‍ 1000വും 500ഉ െനിരോധിച്ചതിന്റെ ആഘാതത്തില്‍ നിന്ന് കരകയറും മുമ്പ് വീണ്ടും നിരോധനം. അന്ന് ഏറെ കൊട്ടിയാഘോഷിച്ച് കൊണ്ടുവന്ന 2000 നോട്ടാണ് ഇന്ന് വീണ്ടും നിരോധിച്ചിരിക്കുന്നതെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.

അടുത്തത് ക്യാമറയുള്ള നോട്ടായിരിക്കുമെന്നും അതാകുമ്പോള്‍ വീഡിയോ കോള്‍ ചെയ്യാമല്ലോയെന്നാണ് ഒരു പരിഹാസം. 2000 നോട്ടിലെ ചിപ്പിന്റെ ചാര്‍ജ് തീര്‍ന്നതു കൊണ്ടാവാം പിന്‍വലിക്കുന്നതെന്ന് മറ്റൊന്ന്.

 

 

 

ഇത്തരത്തിലുള്ള നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ കൊട്ടിയാഘോഷിക്കുന്നത്.

 

 

സര്‍ക്കാറിനെ ട്രോളി കൊണ്ട് വന്ന വിവിധ പ്രതികരണങ്ങള്‍

പി.പി. രമേഷ്

2016ല്‍
2000 നോട്ടില്‍ പതിച്ച നാനോ ചിപ്പുകളുടെ ഇന്നത്തെ അന്താരാഷ്ട്ര നിലവാരം
പത്തിരട്ടി കടന്ന് (അന്ന് 800 രൂപ) 8000 രൂപയ്ക്കടുത്താണ്.

ഇന്ത്യയെ ട്രില്യന്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഉടമകളാക്കാന്‍ ഇതു തന്നെയാണ് സന്ദര്‍ഭമെന്ന് കേന്ദ്ര ഭരണാധികാരികള്‍ കാണുന്നു.
2000 രൂപ തിരിച്ചെടുത്ത് ചിപ്പ് വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുക വഴി കോടാനുകോടി വിദേശനാണ്യം നേടാനുള്ള അവസരമാണ്
രാജ്യത്തിന് കൈവന്നിരിക്കുന്നത്. നോട്ട് നിരോധനവും അതുവഴി പൂര്‍ണ്ണമായി കള്ളപ്പണത്തെ ഒഴിവാക്കുകയും ചെയ്ത് 2000 ഇറക്കാനുള്ള ബുദ്ധി ഉപദേശിച്ച നാഗ്പൂര്‍ സംഘമാണ് ഈ തന്ത്രവും വേണ്ടപ്പെട്ടവരെ അറിയിച്ചത്. 15 ലക്ഷത്തിനു പകരം 30 ലക്ഷം ഓരോ എക്കൗണ്ടിലുമെത്തിക്കാന്‍ ഈ തുക മതിയാകുമെന്നും അവര്‍ കണക്കുകൂട്ടുന്നു.

റിയാസ് സുലൈമാന്‍

എ ഐ നോട്ടിറക്കാനാണ്
2000 പിന്‍വലിച്ചത്

കള്ളപ്പണമെല്ലാം പിടിച്ചു.അങ്ങിനെ ഞങ്ങള്‍ എല്ലാ കള്ളപ്പണവും പിടിച്ചിരിക്കുന്നു.ഇനി 2000 രൂപ നോട്ടുകള്‍ക്ക് വിശ്രമിക്കാം..നല്ലരീതിയില്‍ മുന്നോട്ട് പോയിരുന്ന ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകര്‍ത്ത സൈക്കോ മോഡിക്കിരിക്കട്ടെ കുതിരപ്പവന്‍.

‘Q’ നിന്ന് കൊണ്ട് രാജ്യത്തെ രക്ഷിക്കാന്‍ സഹായിച്ച 2000 രൂപ നോട്ടില്‍ ചിപ്പ് ഉണ്ടെന്ന് വരെ തള്ളി മറിച്ച സങ്കി കുട്ടന്മാര്‍ക്കും ഇരിക്കട്ടെ ഒരു കുതിരപ്പവന്‍..ഓരോരോ ഹിമാറുകള് കാരണം കൊറേ പാവങ്ങള്‍ തല്ല് കൊണ്ടതിനും ജീവന്‍ പോയതിനും ആര് സമാധാനം പറയും.

ഇജ്ജാതി സൈക്കോ പ്രധാന്‍ മന്ത്രിജി. ??

ഫാ. വര്‍ഗീസ് കോശി

ഭായിയോം ബഹനോം 2000 രൂപ കൈയിലുള്ള മിത്രങ്ങള്‍ എത്രയും വേഗം അതിനുള്ളിലെ ചിപ്പ് ഊരിയെടുത്ത് അടുത്തുള്ള കമ്പ്യൂട്ടര്‍ കടയില്‍ കൊടുക്കേണ്ടതാണ്. 5000 രൂപ വരെ കിട്ടുമെന്നാണ് അറിയാന്‍ കഴിഞ്ഞത്… പക്ഷെ ഇനി വരാന്‍ പോകുന്ന 5000ന്റെ നോട്ടില്‍ ഫ്രീ Wi-Fi വരെ ഉണ്ടെന്നാ കേട്ടത്…

india

റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം; രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ച് റെയിവേ

ജാര്‍ഖണ്ഡില്‍ ആനയുടെ പ്രസവത്തിനായി രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.

Published

on

റെയിവേയും വനംവകുപ്പിന്റെയും സംരക്ഷണത്തില്‍ റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം. ജാര്‍ഖണ്ഡില്‍ ആനയുടെ പ്രസവത്തിനായി രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.

ബര്‍ക്കകാന ഹസാരിബാഗ് സ്‌റ്റേഷനുകള്‍ക്കിടയില്‍ കല്‍ക്കരി കൊണ്ടുപോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോപൈലറ്റ് രണ്ട് മണിക്കൂറോളമാണ് സര്‍വീസ് പുനരാരംഭിക്കാന്‍ കാത്തിരുന്നത്. പ്രസവിച്ചശേഷം ആന തന്റെ കുട്ടിയുമായി സന്തോഷത്തോടെ വനത്തിലേക്ക് നടന്നു പോകുകയും ചെയ്യുന്നുണ്ട്.

ഇത്തരത്തില്‍ വന്യമൃഗങ്ങളോട് ദയ കാണിച്ച ജാര്‍ഖണ്ഡ് വനംവകുപ്പിനെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ പ്രധാന ആനത്താരകളിലൊന്ന് കടന്നുപോകുന്നത് ഈ മേഖലയിലൂടെയാണ്. കഴിഞ്ഞമാസം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം വൈറലാണ്.

Continue Reading

india

ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി

1985 ല്‍ നിര്‍മിച്ച പാലത്തിന്റെ കാലപ്പഴക്കം അടക്കം പരിശോധന നടത്തുന്നുണ്ട്.

Published

on

ഗുജറാത്തിലെ വാഡോദരയില്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. രണ്ട് കണ്ടൈനര്‍ ലോറികള്‍ ഉള്‍പ്പടെയുള്ള വാഹനങ്ങള്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 1985 ല്‍ നിര്‍മിച്ച പാലത്തിന്റെ കാലപ്പഴക്കം അടക്കം പരിശോധന നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് മഹിസാര്‍ നദിക്ക് കുറുകെയുള്ള ഗംഭീര പാലം തകര്‍ന്നത്. രണ്ട് തൂണുകള്‍ക്കിടയിലുള്ള പാലത്തിന്റെ സ്ലാബ് മുഴുവന്‍ തകര്‍ന്ന് രണ്ട് ട്രക്കുകളും ഒരു ബൊലേറോ ജീപ്പും അടക്കമുള്ള വാഹനങ്ങള്‍ നദിയില്‍ വീഴുകയായിരുന്നു.

Continue Reading

india

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്

റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി.

Published

on

ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ഇന്ന് രാവിലെ 9.05 കൂടിയാണ് ഭൂചലനം ഉണ്ടായത്. ഹരിയാനയിലെ ഝഝറിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു.

Continue Reading

Trending