ഐഎസ്എല്‍ കൊച്ചി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഇതേ തുടര്‍ന്ന് പൊലീസ് ലാത്തിവീശി. ടിക്കറ്റുകള്‍ കിട്ടാതെ ആരാധകര്‍ നിരാശരായി മടങ്ങുമ്പോള്‍ കരിഞ്ചന്തയില്‍ വന്‍വിലക്ക് ടിക്കറ്റുകള്‍ വില്‍ക്കുന്നതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്.

ഫൈനലിന്റെ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റതുമായി ബന്ധപ്പെട്ട് രണ്ട്‌പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നാളെ നടക്കുന്ന ഫൈനലില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും ആതിഥേയരമായ കേരളാ ബ്ലാസ്‌റ്റേര്‍സും ഏറ്റുമുട്ടും.