ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കേണ്ടിയിരുന്ന  കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മില്ലുള്ള  മത്സരം മാറ്റിവെച്ചു. കോവിഡ്‌ വ്യാപനം മൂലം ബ്ലാസ്റ്റേഴ്‌സിന് ടീമിനെ ഗ്രൗണ്ടില്‍ ഇറക്കാന്‍ കഴിയാത്ത സാഹചര്യം ഉള്ളതിനാലാണ് മത്സരം മാറ്റിവെച്ചത്. ലീഗിലെ മെഡിക്കല്‍ ടീമിന്റെ നിര്‍ദേശം കൂടി കണക്കിലെടുത്താണ് തീരുമാനം. ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം മാറ്റിവെക്കുന്നത്.