X

വാശിയേറിയ അങ്കം: ഗോള്‍ രഹിത സമനില

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ രണ്ടാം ജയം സ്വന്തമാക്കാനായി ദീപാവലി ദിനത്തില്‍ ചെന്നൈ എഫ്.സിക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങിയ മത്സരം ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു.

ആറു മത്സരങ്ങളോടെ അടിമുടി മാറിയ കേരള ബ്ലാസ്‌റ്റേഴ്‌സ്് ഏഴാം അങ്കത്തിന് ഇറങ്ങിയ വാശിയേറിയ ഫുട്‌ബോള്‍ കളി ഗോളുകളില്ലാതെ അവസാനിച്ചു. ആദ്യ പകുതിയില്‍ നിന്നും വിത്യസ്തമായി രണ്ടാം പകുതിയില്‍ ആക്രമ ഫുട്‌ബോളിലേക്ക് മത്സരം മാറിയെങ്കിലും ഗോളു മാത്രം വിട്ടുനില്‍ക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ചെന്നൈയ്ന്‍ പോസ്റ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ നിരന്തരമായ ആക്രമണങ്ങള്‍ ഉണ്ടായി. മുഹമ്മദ് റഫീഖ് തൊടുത്ത ഷോട്ട് പോസ്റ്റിന് പുറത്തേക്കും ചെന്നൈയ്ന്‍ പ്രതിരോധത്തിന്റെ ഇടയിലൂടെ നേസണിന്റെ ഒന്നാന്തരമൊരു ഷോട്ട് ഗോളിയും പിടിച്ചു.

എന്നാല്‍ ക്യാപ്റ്റന്‍ ആരോണ്‍ ഹ്യൂസ് പരിക്കേറ്റത് ബ്‌ലാസ്‌റ്റേഴ്‌സിന് തിരിച്ചിടിയായി. പകരം പ്രദീക് ചൗധരിയാണ് ഇറങ്ങിയത്.

കളിയുടെ അവസാന മിനുറ്റുകളില്‍ മുഹമ്മദ് റാഫിയെ ബ്ലാസ്‌റ്റേഴ്‌സ് പിന്‍വലിച്ചു. ഡങ്കന്‍സ് നേസനാണ് റഫിയുടെ പകരക്കാരനായി ഇറങ്ങിയത്. ചോപ്രയെ മാറ്റി പകരം ബോറിസ് കഡിയോയെ ഇറക്കി. ചെന്നൈയ് ഡുഡുവിനെ പിന്‍വലിച്ച് ജെജെ ലാല്‍പെഖ്‌ലയെ ഇറക്കി.

ജയം സ്വന്തമാക്കാനായി ഇറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ചെന്നൈക്കെതിരെ ശക്തമായി പോരാട്ടമാമ് പുറത്തെടുത്തത്തിയെങ്കിലും ഗോള്‍ മാത്രം വിട്ടു നില്‍ക്കുകയാണ്.

ഏഴു കളികളില്‍ നിന്ന് ഒന്‍പതു പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് അഞ്ചാം സ്ഥാനത്തും ആറ് കളികളില്‍ നിന്ന് ഒന്‍പതു പോയിന്റുമായി ചെന്നൈ നാലാം സ്ഥാനത്തും തുടരുകയാണ്

Web Desk: