india

ജി.എം ബനാത് വാല സാഹിബ് വിടപറഞ്ഞിട്ട് ഇന്നേക്ക് 17 വര്‍ഷം

By webdesk17

June 25, 2025

രാജ്യം കണ്ട പ്രഗത്ഭ പാര്‍ലമെന്റേറിയന്മാരില്‍ ഒരാളും ഭരണഘടനാ വിദഗ്ധനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ അഭിമാനാവകാശ സംരക്ഷണ പോരാട്ടത്തിലെ ധീര നായകനുമായ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് അധ്യക്ഷന്‍ ഗുലാം മഹ്‌മൂദ് ബനാത്ത് വാല അന്തരിച്ചിട്ട് ഇന്ന് 17 വര്‍ഷം. പ്രസിദ്ധ വാഗ്മിയും ഗ്രന്ഥകാരനുമായ ബനാത്ത് വാല മഹാരാഷ്ട്ര നിയമസഭയിലും മുംബൈ കോര്‍പറേഷനിലും അംഗവും 1977 മുതല്‍ തുടര്‍ച്ചയായി (1991 ഒഴികെ) ഏഴ് തവണ കേരളത്തിലെ പൊന്നാനി മണ്ഡലത്തെ ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ലോക്‌സഭയില്‍ പ്രതിനിധീകരിച്ചു. 1986ല്‍ പ്രതിപക്ഷാംഗമായിരിക്കെ അദ്ദേഹം കൊണ്ടുവന്ന മുസ്ലിം വനിതാ ജീവനാംശം സംബന്ധിച്ച സ്വകാര്യ ബില്‍, രാജീവ്ഗാന്ധി ഗവണ്‍മെന്റ് ഏറ്റെടുത്ത് നിയമമാക്കിയത് ശ്രദ്ധേയമാണ്.