Connect with us

india

‘ഇതിപ്പോള്‍ ഫാഷനായി മാറിയിരിക്കുന്നു’: ഉജ്ജയിനിലെ ബുള്‍ഡോസര്‍ രാജിനെതിരെ മധ്യപ്രദേശ് ഹൈക്കോടതി

കൃത്യമായ നടപടികളൊന്നും കൂടാതെ വീടുകള്‍ ഇടിച്ചു നിരത്തുന്നത് ഭരണകൂടത്തിന് ഇപ്പോള്‍ ഫാഷനായെന്ന് കോടതി പറഞ്ഞു.

Published

on

ക്രിമിനല്‍ കേസുകളില്‍ പേര് വന്നവരുടെ വീടുകള്‍ മുന്നറിപ്പുകളൊന്നും കൂടാതെ ഇടിച്ചുപൊളിക്കുന്ന കോര്‍പ്പറേഷന്റെ ബുള്‍ഡോസര്‍ രാജിനെതിരെ രൂക്ഷവിമര്‍ശനവുമായി മധ്യപ്രദേശ് ഹൈക്കോടതി. കൃത്യമായ നടപടികളൊന്നും കൂടാതെ വീടുകള്‍ ഇടിച്ചു നിരത്തുന്നത് ഭരണകൂടത്തിന് ഇപ്പോള്‍ ഫാഷനായെന്ന് കോടതി പറഞ്ഞു. വീടുകള്‍ പൊളിച്ചുമാറ്റിയതിനെതിരെ ഉജ്ജയിന്‍ സ്വദേശികള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനെതിരെ നല്‍കിയ ഹരജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം.
വീട് പൊളിച്ചത് നിയമവിരുദ്ധമാണെന്ന് വിധിച്ച കോടതി ഹരജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ചു. ഉജ്ജയിന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നഗരത്തില്‍ ഉടനീളം നടത്തിക്കൊണ്ടിരിക്കുന്ന ബുള്‍ഡോസര്‍ രാജിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും നിയമവിരുദ്ധമാണെന്നും കോടതി പറഞ്ഞു.
ആളുകളുടെ വീടുകള്‍ ഇടിച്ചുപൊളിക്കുന്നതും ആ പൊളിച്ച വാര്‍ത്ത വളരെ പ്രാധാന്യത്തില്‍ പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതും ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ വലിയ പങ്കാളിത്തമുണ്ട്, കോടതി പറഞ്ഞു.
ഉജ്ജെയിന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അനധികൃതമായി വീടുകള്‍ തകര്‍ത്ത രണ്ട് പേരാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ തങ്ങളുടെ നോട്ടീസുകള്‍ക്ക് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് ഹരജിക്കാരുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ പൊളിച്ചതെന്നാണ് കോര്‍പ്പറേഷന്‍ കമ്മീഷണര്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല.
നടപടിക്രമങ്ങള്‍ പാലിക്കാത്തതിന് അധികാരികളെ വിമര്‍ശിച്ച ഹൈക്കോടതി, ഉജ്ജൈന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (യു.എം.സി) അനധികൃതമായി വീടുകള്‍ തകര്‍ത്ത ഹരജിക്കാരന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരത്തിന് വിധിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനും യു.എം.സി കമ്മീഷണറോട് കോടതി നിര്‍ദ്ദേശിച്ചു. കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കാന്‍ സിവില്‍ കോടതി വഴി അപേക്ഷകര്‍ക്ക് അവസരമുണ്ടാകുമെന്നും കോടതി പറഞ്ഞു.
‘നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെ വീടുകള്‍ പൊളിക്കുന്നത് പ്രാദേശിക ഭരണകൂടത്തിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇപ്പോള്‍ ഫാഷനായി മാറിയിരിക്കുന്നു. സ്വാഭാവിക നീതി പോലും ഇരകള്‍ക്ക് ലഭിക്കുന്നില്ല. ഈ കേസിലും ഹര്‍ജിക്കാരുടെ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിന് പിന്നാലെയാണ് പൊളിക്കല്‍ നടപടി തുടങ്ങിയത്.
ശരിയായ അനുമതിയില്ലാതെയോ ചട്ടങ്ങള്‍ പാലിക്കാതെയോ വീട് നിര്‍മ്മിക്കാന്‍ ആര്‍ക്കും അവകാശമില്ല. എന്നാല്‍ ഒരു വീട് പൊളിക്കുക എന്നത് ഏറ്റവും അവസാന നടപടിയായി മാത്രം കാണേണ്ട ഒന്നാണ്. ന്യായമായ അവസരം ഇരകള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് കോര്‍പ്പറേഷന്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.
മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നിയമപ്രകാരം അനധികൃത നിര്‍മാണം നടത്തിയതിനാലാണ് പൊളിച്ചുനീക്കുന്നതെന്ന് യു.എം.സി കോടതിയില്‍ വാദിച്ചിരുന്നു. വീടുകളുടെ ഉടമാസ്ഥാവകാശവുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പങ്ങളുണ്ടെന്നും കോര്‍പ്പറേഷന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ വീടിന്റെ യഥാര്‍ത്ഥ ഉടമയായി ആരുടെ പേരാണോ രേഖയിലുള്ളത് അവര്‍ക്ക് നോട്ടീസ് നല്‍കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

india

കെജ്‌രിവാളിന്റെ ആരോഗ്യം: ഇന്ത്യ മുന്നണി സമരത്തിന്

ജൂലൈ 30ന് ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധ റാലിയിൽ ഇന്ത്യ മുന്നണി നേതാക്കൾ പങ്കെടുക്കും.

Published

on

മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി മോശമായത് ചൂണ്ടിക്കാട്ടി ഇന്ത്യ മുന്നണി പ്രതിഷേധത്തിനൊരുങ്ങുന്നു.

ജൂലൈ 30ന് ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധ റാലിയിൽ ഇന്ത്യ മുന്നണി നേതാക്കൾ പങ്കെടുക്കും. കെജ്‌രിവാളിന്റെ ആരോഗ്യം അപകടത്തിലാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.

കെജ്‌രിവാളിന്റെ കസ്റ്റഡി നീട്ടി

മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ആഗസ്റ്റ് എട്ടുവരെ നീട്ടി വിചാരണ കോടതി. സി.ബി.ഐ അന്വേഷിക്കുന്ന കേസിലാണ് നടപടി. ഇ.ഡിയുടെ കേസിൽ ജൂലൈ 31 വരെയും കസ്റ്റഡി നീട്ടിയിട്ടുണ്ട്. പ്രത്യേക ജഡ്ജി കാവേരി ബവേജയുടേതാണ് ഉത്തരവ്.

Continue Reading

india

50 മീറ്റർ അകലെയുണ്ട് ട്രക്ക്, പക്ഷേ… മനുഷ്യ സാന്നിധ്യം ഇപ്പോഴും കണ്ടെത്തിയില്ല ഷിരൂരിൽ രാത്രിയും തിരച്ചിൽ തുടരുന്നു

നാളെയോടെ പരിശോധന ഫലം കാണുമെന്നു അധികൃതര്‍ കരുതുന്നു.

Published

on

കര്‍ണാടകയിലെ ഷിരൂരില്‍ രാത്രിയും ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുന്നു. കരയില്‍ നിന്നു ചുരുങ്ങിയത് 50 മീറ്ററും അടുത്തും ട്രക്കിന്റെ മുകള്‍ ഭാഗം 5 മീറ്റര്‍ താഴെയുമാണ് നിലവില്‍ സ്‌പോട്ട്. ട്രക്ക് ഏതാണ്ട് 10 മീറ്റര്‍ അടിയിലാണുള്ളത്. പ്രതികൂലമായ കാലാവസ്ഥയും പുഴയുടെ ശക്തമായ അടിയൊഴിക്കും രക്ഷാപ്രവര്‍ത്തനത്തില്‍ വലിയ വെല്ലുവിളി തീര്‍ക്കുന്നു. നാളെയോടെ പരിശോധന ഫലം കാണുമെന്നു അധികൃതര്‍ കരുതുന്നു.

ബൂം എക്‌സവേറ്റര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടരുന്നു. അവസാനം നടത്തിയ ഡ്രോണ്‍ പരിശോധനയിലും മനുഷ്യ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വാഹനം കണ്ടെത്തിയെങ്കിലും അര്‍ജുന്‍ അതിനകത്തുണ്ടെന്നു പറയനാവില്ല. അര്‍ജുനൊപ്പം മറ്റ് രണ്ട് പേരെ കൂടി കണ്ടെത്താനുണ്ട്. അവരെ കണ്ടെത്താനായി ചളി നീക്കി പരിശോധിക്കുന്നു. 24 മണിക്കൂറും ശ്രമം തുടരുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.

അര്‍ജുനെ കണ്ടെത്താന്‍ ഗംഗാവലി പുഴയിലെ അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടര്‍ ലക്ഷ്മിപ്രിയ. മേജര്‍ ഇന്ദ്രബാലന്റയും സംഘത്തിന്റെയും പ്രാഥമിക റിപ്പോര്‍ട്ട് പ്രാകരം മൂന്നിടങ്ങളില്‍ നിന്നും സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒന്നില്‍ നിന്നും കൂടുതല്‍ സിഗ്‌നല്‍ ലഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായുള്ള സംഘത്തിന്റെ പരിശോധനയില്‍ നിന്ന് വ്യക്തമാകുന്ന സി?ഗ്‌നല്‍ പ്രകാരം അടുത്തഘട്ടത്തിലേക്ക് കടക്കാനാണ് ഉദ്ദേശിക്കുന്നത്. ട്രക്ക് എവിടെയെന്ന് കണ്ടെത്തിയതിന് ശേഷം നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ അവിടേക്ക് നീന്തിയെത്തുകയെന്ന വഴിയാണ് മുന്നിലുള്ളത്.

എന്നാല്‍ പുഴയുടെ അടിയൊഴുക്ക് ശക്തമാണ് നിലവില്‍ അടിയൊഴുക്ക് ആറ് നോട്ട്‌സ് വരെയാണ്. മേജര്‍ ഇന്ദ്രബാലന്‍ പറഞ്ഞതനുസരിച്ച് മുങ്ങല്‍ വിദഗ്ധര്‍ക്ക് മൂന്ന് നോട്ട്‌സ് വരെ മാത്രമേ ഡൈവ് ചെയ്യാന്‍ സാധിക്കുകയുള്ളു. അടിയൊഴുക്ക് കുറയുന്നതുവരെ കാത്തിരിക്കണം. കൂടുതല്‍ പേരുടെ ജീവന്‍ അപകടത്തിലാക്കാന്‍ സാധിക്കുകയില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

Continue Reading

india

ഹിന്ദുക്കള്‍ക്ക് വേണ്ടി ബംഗാളും ജാര്‍ഖണ്ഡും വിഭജിച്ച് പുതിയ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കണമെന്ന് ബി.ജെ.പി എം.പി

പുതിയ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കാത്ത പക്ഷം ഹിന്ദുക്കള്‍ രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നും ബി.ജെ.പി എം.പി പറഞ്ഞു.

Published

on

പശ്ചിമ ബംഗാളും ജാര്‍ഖണ്ഡും വിഭജിച്ച് പുതിയ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കണമെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. ബംഗ്ലാദേശില്‍ നിന്നെത്തിയ കുടിയേറ്റക്കാരാല്‍ രാജ്യത്തെ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടുന്നുവെന്ന് ആരോപിച്ചാണ് ദുബെ ആവശ്യം ഉന്നയിച്ചത്. പുതിയ കേന്ദ്രഭരണ പ്രദേശം രൂപീകരിക്കാത്ത പക്ഷം ഹിന്ദുക്കള്‍ രാജ്യത്ത് നിന്ന് അപ്രത്യക്ഷമാകുമെന്നും ബി.ജെ.പി എം.പി പറഞ്ഞു.

അസമിലേതിന് സമാനമായി എന്‍.ആര്‍.സി നടപ്പിലാക്കണമെന്നും ദുബൈ ആവശ്യപ്പെട്ടു. ജാര്‍ഖണ്ഡിലെ സന്താല്‍ പര്‍ഗാനാസ് മേഖലയിലെ ആദിവാസികളുടെ എണ്ണത്തില്‍ കുറവുണ്ടായെന്നും ദുബൈ അവകാശപ്പെട്ടു. ലോക്സഭയിലെ ശ്യൂന്യവേളയിലാണ് ബി.ജെ.പി എം.പിയുടെ അവകാശവാദം. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റം തടയണമെന്നും ദുബൈ പറഞ്ഞു. മാള്‍ഡ, മുര്‍ഷിദാബാദ്, അരാരിയ, കിഷന്‍ഗഞ്ച്, കതിഹാര്‍, സന്താല്‍ പര്‍ഗാനാസ് എന്നീ പ്രദേശങ്ങളെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കണമെന്നാണ് ദുബൈ ഉയര്‍ത്തുന്ന പ്രധാന ആവശ്യം.

സന്താല്‍ പര്‍ഗാനാസ് ബീഹാറില്‍ നിന്ന് വിഭജിക്കപ്പെട്ട് ജാര്‍ഖണ്ഡിന്റെ ഭാഗമായപ്പോള്‍ പ്രദേശത്തെ ജനസംഖ്യയുടെ 36 ശതമാനവും ആദിവാസികള്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 26 ശതമാനമായി കുറഞ്ഞുവെന്നാണ് ദുബൈയുടെ ആരോപണം. കുറവുണ്ടായ പത്ത് ശതമാനം ആദിവാസികള്‍ എവിടെയെന്നാണ് ദുബൈ ലോക്സഭയില്‍ ചോദിച്ചത്. ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവര്‍ ആദിവാസി സ്ത്രീകളെ വിവാഹം കഴിക്കുന്നുണ്ടെന്നും ബി.ജെ.പി എം.പി അവകാശപ്പെട്ടു. മതപരിവര്‍ത്തനത്തിനും വിവാഹത്തിനും അനുവാദം അനിവാര്യമാണെന്ന ലോ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നും ദുബൈ ആവശ്യപ്പെട്ടു.

താന്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ബാധിക്കുന്നുവെന്ന് മാത്രമല്ല അര്‍ഥമാക്കുന്നത്. രാജ്യത്ത് ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവരെ കുടിയിരുത്തുകയാണെന്നും ദുബൈ പറഞ്ഞു.

Continue Reading

Trending