Connect with us

kerala

പ്രതികൂല സാഹചര്യത്തിലും മുസ്‌ലിംലീഗിന്റെ വിജയം അഭിമാനകരം: ഹൈദരലി തങ്ങള്‍

ഇടതു മുന്നേറ്റത്തിനിടയിലും മുസ്‌ലിംലീഗിനെയും യു.ഡി.എഫിനെ ചേര്‍ത്തു പിടിച്ച മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കള്‍ അനുമോദിച്ചു.

Published

on

നിയമസഭ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലും മുസ്്‌ലിംലീഗ് അതിന്റെ കോട്ടകള്‍ ഭദ്രമായി നിലനിര്‍ത്തിയത് അഭിമാനകരമാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. മലപ്പുറത്ത് ചേര്‍ന്ന ഉന്നതാധികാര സമതി യോഗത്തിന് ശേഷം വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തങ്ങള്‍. മുസ്്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളെയും തങ്ങള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ വലിയ പരാജയമാണ് യു.ഡി.എഫിനുണ്ടായത്. പരാജയത്തെ മുസ്്‌ലിംലീഗ് ഗൗരവകരമായി കാണുന്നതിനൊപ്പം ഇതു സംബന്ധിച്ച് ഉള്ളു തുറന്ന് ആത്മപരിശോധന നടത്തും. പരാജയ കാരണങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്ത് യു.ഡി.എഫ് സംവിധാനം കൂടുതല്‍ ഭദ്രമാക്കും. തിരുത്തല്‍ വേണ്ടിടത്ത് തിരുത്തി മുന്നണിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടു പോകും. മുസ്്‌ലിംലീഗ് പരാജയപ്പെട്ട മണ്ഡലങ്ങളിലെ സാഹചര്യം വിലയിരുത്താ ന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പു ഫലത്തിന്റെ പാശ്ചാതലത്തില്‍ മുസ്‌ലിംലീഗിനെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ചില ഭാഗത്തു നിന്നു നടക്കുന്നതായി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. വസ്തുതകള്‍ കൃത്യമായി കാണാതെയാണ് സമൂഹ മാധ്യമങ്ങളിലും മറ്റും അതിശയോക്തിപരമായ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം ഈ പ്രതിസന്ധിയിലും ഉലയാതെ പിടിച്ചു നില്‍ക്കാനായി എന്നതാണ് സത്യം. മലപ്പുറം ജില്ലയില്‍ ഏഴ് മണ്ഡലങ്ങളിലും കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലും, കാസര്‍കോട് ജില്ലയിലെ കാര്‍സര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളിലും ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ പാര്‍ട്ടിക്കായി. പരാജയപ്പെട്ട മണ്ഡലങ്ങളുടെ കണക്കെടുത്താല്‍ നേരിയ വോട്ടിനാണ് മണ്ഡലങ്ങള്‍ നഷ്ടമായത്. സ്ഥിതി ഇങ്ങനെയാണെന്നിരിക്കെ ചില നേതാക്കളെയും പാര്‍ട്ടിയെയും ഒറ്റയിട്ട് അക്രമിക്കുന്നത് ശരിയല്ല. ഒരു ജനാധിപത്യ പ്രസ്ഥാനമെന്ന നിലയില്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയാറാണ്. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ കാര്യങ്ങളെ കൃത്യമായി വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പിയെ അക്കൗണ്ടുപോലും തുറക്കാന്‍ അനുവദിക്കാതെ കേരളത്തില്‍ നിന്നും തുരത്തിയതില്‍ വിലപ്പെട്ട സംഭാവന നല്‍കാന്‍ പാര്‍ട്ടിക്കായി. മഞ്ചേശ്വരത്തും പാലക്കാടുമാണ് ഏറ്റവും വലിയ പോരാട്ടം നടന്നത്. മഞ്ചേശ്വരത്ത് ബി.ജെ.പി വിജയം ഉറപ്പിച്ചതാണ്.

അവിടെയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിക്ക് തിരിച്ചടി നേരിട്ട സാഹചര്യത്തിലും മുസ്‌ലിംലീഗ് അതിന്റെ കോട്ടകള്‍ ഭദ്രമായി നിലനിര്‍ത്തിയത് അഭിമാനകരമാണെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. മലപ്പുറത്ത് ചേര്‍ന്ന ഉന്നതാധികാര സമതി യോഗത്തിന് ശേഷം വാര്‍ത്താ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തങ്ങള്‍. മുസ്‌ലിംലീഗിന്റെ പാര്‍ലമെന്ററി പാര്‍ട്ടി ഭാരവാഹികളെയും തങ്ങള്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ വലിയ പരാജയമാണ് യു.ഡി.എഫിനുണ്ടായത്. പരാജയത്തെ മുസ്‌ലിംലീഗ് ഗൗരവകരമായി കാണുന്നതിനൊപ്പം ഇതു സംബന്ധിച്ച് ഉള്ളു തുറന്ന് ആത്മപരിശോധന നടത്തും. പരാജയ കാരണങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്ത് യു.ഡി.എഫ് സംവിധാനം കൂടുതല്‍ ഭദ്രമാക്കും. തിരുത്തല്‍ വേണ്ടിടത്ത് തിരുത്തി മുന്നണിയെ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ട് കൊണ്ടു പോകും. മുസ്‌ലിംലീഗ് പരാജയപ്പെട്ട മണ്ഡലങ്ങളിലെ സാഹചര്യം വിലയിരുത്താ ന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പു ഫലത്തിന്റെ പാശ്ചാതലത്തില്‍ മുസ്‌ലിംലീഗിനെയും നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ ചില ഭാഗത്തു നിന്നു നടക്കുന്നതായി ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. വസ്തുതകള്‍ കൃത്യമായി കാണാതെയാണ് സമൂഹ മാധ്യമങ്ങളിലും മറ്റും അതിശയോക്തിപരമായ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്. മുസ്‌ലിംലീഗിനെ സംബന്ധിച്ചിടത്തോളം ഈ പ്രതിസന്ധിയിലും ഉലയാതെ പിടിച്ചു നില്‍ക്കാനായി എന്നതാണ് സത്യം. മലപ്പുറം ജില്ലയില്‍ ഏഴ് മണ്ഡലങ്ങളിലും കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലും, കാസര്‍കോട് ജില്ലയിലെ കാര്‍സര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളിലും ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ പാര്‍ട്ടിക്കായി. പരാജയപ്പെട്ട മണ്ഡലങ്ങളുടെ കണക്കെടുത്താല്‍ നേരിയ വോട്ടിനാണ് മണ്ഡലങ്ങള്‍ നഷ്ടമായത്. സ്ഥിതി ഇങ്ങനെയാണെന്നിരിക്കെ ചില നേതാക്കളെയും പാര്‍ട്ടിയെയും ഒറ്റയിട്ട് അക്രമിക്കുന്നത് ശരിയല്ല. ഒരു ജനാധിപത്യ പ്രസ്ഥാനമെന്ന നിലയില്‍ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയാറാണ്. എന്നാല്‍ വിമര്‍ശിക്കുന്നവര്‍ കാര്യങ്ങളെ കൃത്യമായി വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയെ അക്കൗണ്ടുപോലും തുറക്കാന്‍ അനുവദിക്കാതെ കേരളത്തില്‍ നിന്നും തുരത്തിയതില്‍ വിലപ്പെട്ട സംഭാവന നല്‍കാന്‍ പാര്‍ട്ടിക്കായി. മഞ്ചേശ്വരത്തും പാലക്കാടുമാണ് ഏറ്റവും വലിയ പോരാട്ടം നടന്നത്. മഞ്ചേശ്വരത്ത് ബി.ജെ.പി വിജയം ഉറപ്പിച്ചതാണ്. അവിടെയാണ് മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി വിജയക്കൊടി നാട്ടിയത്. ബി.ജെ.പിയുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ക്ക് പഞ്ചായത്ത് തലത്തില്‍ ചുമതല നല്‍കിയാണ് ഇവിടെ തെരഞ്ഞെടുപ്പിനെ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ അവര്‍ക്കു ജയിച്ചു കയറാനായില്ല എന്നു മാത്രമല്ല 2016ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ് ഇവിടെ വിജയിച്ചു. ഈ വലിയ വിജയത്തിനിടയിലും സി.പി.എമ്മിന് പല മണ്ഡലങ്ങളിലും ശക്തമായ തിരിച്ചടിയുണ്ടായി. മലപ്പുറത്തെ നാല് മണ്ഡലങ്ങള്‍ ഇതിനുദാഹരണമാണ്. സംസ്ഥാന തലത്തില്‍ ബി.ജെ.പിയുടെ വോട്ടുകളില്‍ നല്ലൊരു ശതമാനം സി.പി.എമ്മിനു പോയി. എന്നാല്‍ ഇതിനെ മറച്ചു പിടിക്കാനുള്ള ശ്രമങ്ങളാണ് സി.പി.എം ക്യാമ്പുകളില്‍ നടക്കുന്നതെന്നും ഇ.ടി കൂട്ടേച്ചേര്‍ത്തു. ഇടതു മുന്നേറ്റത്തിനിടയിലും മുസ്‌ലിംലീഗിനെയും യു.ഡി.എഫിനെ ചേര്‍ത്തു പിടിച്ച മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കള്‍ അനുമോദിച്ചു.

മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥി വിജയക്കൊടി നാട്ടിയത്. ബി.ജെ.പിയുടെ ദേശീയ, സംസ്ഥാന നേതാക്കള്‍ക്ക് പഞ്ചായത്ത് തലത്തില്‍ ചുമതല നല്‍കിയാണ് ഇവിടെ തെരഞ്ഞെടുപ്പിനെ നിയന്ത്രിച്ചിരുന്നത്. എന്നാല്‍ അവര്‍ക്കു ജയിച്ചു കയറാനായില്ല എന്നു മാത്രമല്ല 2016ലെ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഭൂരിപക്ഷത്തിന് യു.ഡി.എഫ് ഇവിടെ വിജയിച്ചു. ഈ വലിയ വിജയത്തിനിടയിലും സി.പി.എമ്മിന് പല മണ്ഡലങ്ങളിലും ശക്തമായ തിരിച്ചടിയുണ്ടായി. മലപ്പുറത്തെ നാല് മണ്ഡലങ്ങള്‍ ഇതിനുദാഹരണമാണ്. സംസ്ഥാന തലത്തില്‍ ബി.ജെ.പിയുടെ വോട്ടുകളില്‍ നല്ലൊരു ശതമാനം സി.പി.എമ്മിനു പോയി. എന്നാല്‍ ഇതിനെ മറച്ചു പിടിക്കാനുള്ള ശ്രമങ്ങളാണ് സി.പി.എം ക്യാമ്പുകളില്‍ നടക്കുന്നതെന്നും ഇ.ടി കൂട്ടേച്ചേര്‍ത്തു. ഇടതു മുന്നേറ്റത്തിനിടയിലും മുസ്്‌ലിംലീഗിനെയും യു.ഡി.എഫിനെ ചേര്‍ത്തു പിടിച്ച മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കള്‍ അനുമോദിച്ചു.

kerala

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

2 പേരുടെ നില ഗുരുതരം

Published

on

പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന്‍ സിയാന്‍ ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.

പാടൂര്‍ പാല്‍ സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്‌മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്‌മണ്യന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

റസീനയും റഹ്‌മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു

രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.

അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.

Continue Reading

kerala

ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി

വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

Published

on

ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.

ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.

Continue Reading

Trending