ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റില്‍ വിമാനം കടലില്‍ തകര്‍ന്ന് വീണു. ഫ്രഞ്ച് സൈന്യത്തിന്റെ ആയുധങ്ങളുമായി പറന്ന കാര്‍ഗോ വീമാനമാണ് തകര്‍ന്ന് വീണത്. അപകടത്തില്‍ വിമാനത്തില്‍ ഉണ്ടായിരുന്ന 4 പേരും മരിച്ചു. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
വിമാനത്തിന്റെ കുറെ ഭാഗം തകര്‍ന്ന് കരയില്‍ വീണുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലാണ് അപകടമുണ്ടായത്. കനത്ത മഴയും കാറ്റും മിന്നലും സ്ഥലത്തുണ്ടായിരുന്നു.
Be the first to write a comment.