തിരുവനന്തപുരം: സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന സി.പി.എം അനുകൂല വനിതാമതിലില്‍ നിന്നും പിന്‍മാറിയ നടി മഞ്ജുവാര്യര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രിമാരായ ജെ.മേഴ്‌സിക്കുട്ടിയമ്മയും എം.എം മണിയും. മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്ന് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വ്യക്തമാക്കണമെന്നും അവര്‍ പറഞ്ഞു.

നേരത്തെ, മഞ്ജുവാര്യര്‍ക്കെതിരെ വിമര്‍ശനവുമായി എം.എം മണിയും രംഗത്തെത്തിയിരുന്നു. മഞ്ജു വാര്യരുടെ പിന്മാറ്റം വനിതാ മതിലിനെ ബാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

വനിതാമതിലില്‍ പങ്കെടുക്കുമെന്നും സ്ത്രീസമത്വം ഉണ്ടാവണമെന്നും മഞ്ജുവാര്യര്‍ പറഞ്ഞിരുന്നു. പിന്നീടാണ് താരം നിലപാട് മാറ്റിയത്. വനിതാമതിലില്‍ പങ്കെടുക്കില്ലെന്നും ഒരു രാഷ്ട്രീയപാര്‍ട്ടിയോടും പ്രത്യേകിച്ചൊരു അനുഭാവമില്ലെന്നും മഞ്ജുവാര്യര്‍ വ്യക്തമാക്കുകയായിരുന്നു.