തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജേക്കബ്ബ് തോമസ് നല്‍കിയ കത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ ആഭ്യന്തര വകുപ്പ് സെക്രട്ടറി നളിനി നെറ്റോ കൂടിക്കാഴ്ച്ച നടത്തുകയാണ്. കത്ത് നല്‍കിയതുകൊണ്ട് തീരുമാനം വൈകുന്നത് ശരിയല്ലെന്നാണ് ജേക്കബ്ബ് തോമസിന്റെ നിലപാട്.

വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് സ്ഥാനത്തുനിന്നും മാറ്റാന്‍ ആവശ്യപ്പെട്ടതെന്നാണ് ജേക്കബ്ബ് തോമസിന്റെ വിശദീകരണം. ബന്ധുനിയമന വിവാദം ശക്തമാകുന്ന അവസരത്തിലാണ് ജേക്കബ് തോമസിന്റെ പിന്‍മാറ്റം. തുറമുഖ ഡയറക്ടറായിരിക്കെ ക്രമക്കേട് നടന്നുവെന്ന ജേക്കബ്ബ് തോമസിനെതിരായ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.