Connect with us

Culture

വിജിലന്‍സ് മേധാവി: പകരക്കാരനില്ലാതെ സര്‍ക്കാര്‍ പരുങ്ങലില്‍

Published

on

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിന്നും ഒഴിയുന്നതായി ഡിജിപി ജേക്കബ് തോമസ് കത്തു നല്‍കിയ സാഹചര്യത്തില്‍ പകരക്കാരന്‍ ആരാവുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ പരുങ്ങലിലെന്ന് റിപ്പോര്‍ട്ട്.

സ്ഥാനമൊഴിയുന്ന തീരുമാനത്തില്‍ ജേക്കബ് തോമസ് ഉറച്ചുനില്‍ക്കുകയാണെങ്കില്‍ പകരക്കാരനെ കണ്ടെത്തല്‍ സര്‍ക്കാരിനു വെല്ലുവിളിയാകുമെന്നാണ് നിരീക്ഷണം.

ഡിജിപി റാങ്കിലുള്ളവരെ മാത്രമേ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ നിയമിക്കാവൂ എന്നാണു നിലവിലെ ചട്ടം. അങ്ങനെ വരുമ്പോള്‍ ജേക്കബ് തോമസിനു പകരം നിയമിക്കാവുന്ന പേരുകള്‍ നാലെണ്ണം മാത്രമേയുള്ളു.

അതില്‍ ഒന്നു ടി.പി സെന്‍കുമാര്‍ ആണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ സംസ്ഥാന പൊലീസ് മേധാവി പദവിയില്‍നിന്നു മാറ്റിയ സെന്‍കുമാറിനെ വിജിലന്‍സ് മേധാവി പദത്തിലേക്ക് എത്തുന്നത് പിണറായി സര്‍്ക്കാറിന് വന്‍ തിരിച്ചടിയാവും.

രണ്ടാമത്തെ ആണ്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍നിന്നു മാറ്റിയ എന്‍.ശങ്കര്‍ റെഡ്ഡിയാണ്. സെന്‍കുമാറിനെ പോലെ തന്നെ ശങ്കര്‍ റെഡ്ഡിയും ഭരണനേതൃത്വത്തിനും സിപിഎം നേതൃത്വത്തിനും അനഭിമതരാണ്.

പിന്നെയുള്ളത് നിലവിലെ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാവും. എന്നാല്‍ ജിഷ കേസടക്കം വിവാദ കേസുകള്‍ നിലവില്‍ അന്യേഷിക്കുന് ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവി സ്ഥാനത്തുനിന്നു മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാവില്ലെന്നാണ് സൂചന.

പിന്നീട് ബാക്കിയുള്ള ഏക ആശ്രയം ഡിജിപി റാങ്കിലുള്ള എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങാവും. എന്നാല്‍ കര്‍ക്കശക്കാരനായ ഋഷിരാജ് സിങിന്റെ നിലപാടുകളില്‍ വിജിലന്‍സില്‍ എങ്ങനെയാകുമെന്നതില്‍ ഭരണനേതൃത്വത്തിന് ആശങ്കയുണ്ട്.

അതേസമയം എല്ലാത്തിനും ഒരു പോംവഴിയായി തല്‍ക്കാലം ജേക്കബ് തോമസിനെ അനുനയിപ്പിച്ചു നിര്‍ത്താനും സാധ്യത കാണുന്നു. അതിനാല്‍ത്തന്നെ വിജിലന്‍സ് ഡയറക്ടറുടെ സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെട്ടു ജേക്കബ് തോമസ് നല്‍കി കത്ത് നിലവില്‍ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്നാണ് വിവരം.
ജേക്കബ് തോമസിനെ തന്നെ നിലനിര്‍ത്തുന്നതിനായി പരസ്യപ്രസ്താവനയോ ഇടപെടലോ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാവാനും സാധ്യതയുണ്ട്.

പ്രതിപക്ഷത്തിന്റെ തത്ത വിവാദവും വിജിലന്‍സ് ഡയറക്ടറുടെ കത്ത് വിഷയവും കൂടി പിണറായി സര്‍ക്കാര്‍ ആകെ പരുങ്ങലിലായാണ് പ്രതിപക്ഷത്തിന്റെ നിഗമനം. എന്നാല്‍ വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിലനിര്‍ത്തുകയാണെങ്കില്‍, നിലവിലെ ആരോപണ വിഷയങ്ങളില്‍ മേധാവിയുടെ വാശിക്കു വഴങ്ങാന്‍ പിണറായി തയാറാകുമോ എന്നുള്ള ചോദ്യവും ഉയരുന്നുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വിവാഹ വാഗ്ദാനം നൽകി ബന്ധുവിനെ പീഡിപ്പിച്ചു; സിനിമാതാരം മനോജ് രാജ്പുത് അറസ്റ്റിൽ

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്

Published

on

നടനും സംവിധായകനുമായ മനോജ് രാജ്പുത് അറസ്റ്റിൽ. ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഛത്തീസ്ഗഢിൽ കഴിഞ്ഞ 13 വർഷമായി മനോജ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പിന്നാലെ 29 കാരിയായ പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ, ലൈംഗിക പീഡനം തുടങ്ങിയ കാലയളവിൽ യുവതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നതിനാൽ പോക്സോ വകുപ്പുകളും ചേർക്കുമെന്ന് എസ്എച്ച്ഒ വ്യക്തമാക്കിയെങ്കിലും, ആ സമയത്ത് പോക്സോ നിയമം നിലവിൽ വന്നിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി എതിർത്തു.

Continue Reading

Film

രശ്മിക സഞ്ചരിച്ച വിമാനം അടിയന്തരമായി തിരിച്ചിറക്കി; മരണത്തിൽ നിന്നും രക്ഷപ്പെട്ടുവെന്ന് താരം

മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള എയർ വിസ്താരയാണ് തിരിച്ചിറക്കിയത്

Published

on

ചലച്ചിത്ര താരം രശ്മിക മന്ദാന കയറിയ വിമാനം അടിയന്തരമായി തിരിച്ചിറക്കി. സാങ്കേതിക പിഴവുകളെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. മുംബൈയിൽനിന്ന് ഹൈദരാബാദിലേക്കുള്ള എയർ വിസ്താരയാണ് തിരിച്ചിറക്കിയത്. പറന്നുയർന്ന് 30 മിനിറ്റുകൾക്കുശേഷം പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചു മുംബൈയിലേക്ക് പറക്കുകയായിരുന്നു. ആർക്കും പരിക്കില്ല.

വിമാനം തിരിച്ചിറക്കിയതിന് പിന്നാലെ യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തി. ‘ഇങ്ങനെയാണ് ഞങ്ങൾ ഇന്ന് മരണത്തിൽ‌നിന്ന് രക്ഷപ്പെട്ടത്’ എന്ന കുറിപ്പോടെ രശ്‌മിക ഇക്കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചിട്ടുണ്ട്. നടി ശ്രദ്ധ ദാസിനൊപ്പമായിരുന്നു രശ്മികയുടെ യാത്ര.

Continue Reading

Film

ഈ മാസം22 മുതൽ മലയാള സിനിമകൾ പ്രദർശിപ്പിക്കില്ല: ഫിയോക്ക് തീയറ്റർ ഉടമകൾ

തിയേറ്റര്‍ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണുക എന്നിവയാണ് ആവശ്യം.

Published

on

ഈ മാസം 22 മുതൽ മലയാളസിനിമകൾ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് അറിയിച്ചു. തിയേറ്റര്‍ ഉടമകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക, ഒടിടി റിലീസ്, സിനിമ എഗ്രിമെന്റ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിർമ്മാതാക്കൾ പരിഹാരം കാണുക എന്നിവയാണ് ആവശ്യം.

40 ദിവസത്തിന്‌ ശേഷം മാത്രമേ ഒടിടി റീലീസ് അനുവദിക്കാവൂ എന്നാണ് കരാർ. ഇത് ലംഘിക്കപ്പെടുന്നു. ഈ പ്രശ്ങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ 22 മുതൽ മലയാളം സിനിമകൾ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നാണ് മുന്നറിയിപ്പ്.

Continue Reading

Trending