ശ്രീനഗര്‍: ജമ്മു കശ്മീരിലെ സുന്‍ജ്വാനില്‍ സൈനിക ക്യാംപില്‍ പുലര്‍ച്ചെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു സൈനികര്‍ കൊല്ലപ്പെട്ടു. പ്രദേശവാസിയടക്കം നാലു പേര്‍ക്ക് പരുക്കേറ്റു. ജെ.സി.ഒ എം അഷ്‌റഫ് മിര്‍, മദന്‍ ലാല്‍ എന്നിവരാണു കൊല്ലപ്പെട്ടത്.

ഇന്നു പുലര്‍ച്ചെ 4.30 ഓടെയാണ് സൈനിക ക്യാംപിനു നേരെ ഭീകരാക്രമണമുണ്ടായത്. ക്യാംപിലെ കുടുംബ ക്വാര്‍ട്ടേഴ്‌സിലേക്കു കടന്ന ഭീകരര്‍ സൈനികര്‍ക്കും വീട്ടുകാര്‍ക്കും നേരെ വെടിവെക്കുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.