Connect with us

kerala

ജസ്‌ന തിരോധാന കേസ് ; ഹൈക്കോടതിയുടെ നിര്‍ണായക വിധി ഇന്ന്

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും

Published

on

തിരുവനന്തപുരം: ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം വേണമെന്ന പിതാവിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.സിബിഐയുടെ അന്വേഷണത്തില്‍ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചാണ് ജസ്‌നയുടെ പിതാവ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.തുടരന്വേഷണത്തിന്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാന്‍ സിബിഐ പിതാവ് ജയിംസ് ജോസഫിനോട് ആവിശ്യപ്പെട്ടിരുന്നു.

സിബിഐക്ക് കണ്ടത്താനാവാത്ത പല തെളിവുകളും തനിക്ക് കണ്ടത്താനായി എന്ന് പിതാവ് കോടതിയെ അറിയിച്ചു.ഈ തെളിവുകള്‍ സീല്‍ ചെയ്തു സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. ആവിശ്യങ്ങള്‍ എഴുതി നല്‍കിയാല്‍ തുടരന്വേഷണത്തിന് തയ്യാറെന്നായിരുന്നു സിബിഐയുടെ നിലപാട്.പിതാവ് കൂടുതല്‍ തെളിവുകള്‍ ഇന്ന് സമര്‍പ്പിച്ചാല്‍ കോടതി തുടരന്വേഷണത്തിന്‍ ഉത്തരവിട്ടേക്കാം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശമ്പളം നൽകിയില്ലെങ്കിൽ ഓണത്തിന് ബസുകൾ ഓടില്ല: റ്റിഡിഎഫ്

ശമ്പളവും ഓണം ആനുകൂല്യങ്ങളും അടിയന്തിരമായി വിതരണം ചെയ്തില്ലായെങ്കിൽ ഓണക്കാലത്ത് ബസ് ഓടാത്ത സാഹചര്യം ഉണ്ടാകുമെന്നും എം.വിൻസെന്‍റ്  മുന്നറിയിപ്പ് നൽകി.

Published

on

ശമ്പളം നൽകിയില്ലെങ്കിൽ ഓണത്തിന് ബസുകള്‍ ഓടില്ലെന്ന് റ്റിഡിഎഫ് വർക്കിംഗ് പ്രസിഡന്‍റ് എം. വിൻസെന്‍റ് എംഎൽഎ. കെഎസ്ആർടിസി തൊഴിലാളികൾക്ക് കഴിഞ്ഞ 8 വർഷമായി തുടരുന്ന ദുരിതം ഈ ഓണക്കാലത്തും അവസാനിക്കുന്നില്ലെന്നും, കഴിഞ്ഞ മാസം ജോലി ചെയ്ത ശമ്പളം ഈ മാസം 11ആം തീയതി ആയിട്ടും വിതരണം ചെയ്യാനുള്ള മര്യാദ സർക്കാരും മാനേജ്മെന്‍റും കാണിക്കുന്നില്ലെന്നും  എം.വിൻസെന്‍റ് പറഞ്ഞു. ശമ്പളവും ഓണം ആനുകൂല്യങ്ങളും അടിയന്തിരമായി വിതരണം ചെയ്തില്ലായെങ്കിൽ ഓണക്കാലത്ത് ബസ് ഓടാത്ത സാഹചര്യം ഉണ്ടാകുമെന്നും എം.വിൻസെന്‍റ്  മുന്നറിയിപ്പ് നൽകി.

ഓണക്കാലത്ത് തങ്ങളുടെ കുട്ടികൾക്ക് ഓണക്കോടി വാങ്ങാൻ പോലും കാശില്ലാതെ മാനസിക വേദനയിൽ ജോലി ചെയ്യുന്ന കെഎസ്ആർടിസി തൊഴിലാളികളുടെ അവസ്ഥ ദയനീയമാണ്. ശമ്പളം ലഭിക്കാതെ ജോലി ചെയ്യില്ല എന്ന് തൊഴിലാളികൾ തീരുമാനിച്ചാൽ ഓണക്കാലത്ത് കേരളം നിശ്ചലമാകും അത്തരം സാഹചര്യത്തിലേക്ക് എത്തിക്കരുതെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശമ്പളം ഒറ്റത്തവണയായി ഈ മാസം മുതൽ നൽകുമെന്ന പുതിയ മന്ത്രിയുടെ വാക്ക് പോലും പാലിക്കപ്പെടാത്തത് എൽഡിഎഫ് സർക്കാരിന് കെഎസ്ആർടിസി യോടുള്ള അവഗണനയുടെ വ്യാപ്തി തെളിയിക്കുന്നു എന്നും റ്റിഡിഎഫ് പറഞ്ഞു. കെഎസ്ആർടിസി മാനേജ്മെന്‍റ് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും, ജീവനക്കാരുടെ ശമ്പളം നൽകാനോ അവരുടെ ക്ഷേമത്തിനോ പ്രവർത്തിക്കേണ്ടവർ തങ്ങളുടെ അഴിമതികൾ നടത്താനും അത് മറയ്ക്കാനും പ്രവർത്തിക്കുന്ന കാഴ്ചയാണ് ഇന്ന് കാണാൻ കഴിയുന്നതെന്നും എം.വിൻസെന്‍റ് കുറ്റപ്പെടുത്തി.

Continue Reading

kerala

ആർഎസ്എസ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘടന; സ്പീക്കര്‍ എ.എന്‍ ഷംസീറിനെ തള്ളി ആർജെഡിയും

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കറെ തള്ളി മന്ത്രി എം.ബി രാജേഷും രംഗത്തുവന്നിരുന്നു.

Published

on

എഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിനെ തള്ളി എല്‍.ഡി.എഫ് ഘടക കക്ഷിയായ ആര്‍ജെഡി. ആര്‍.എസ്.എസ് പ്രധാനപ്പെട്ട സംഘടനയല്ലെന്നും അത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന സംഘടനയാണെന്നും ആര്‍ജെഡി നേതാവ് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് ഇടതുപക്ഷ സര്‍ക്കാരിന് യോജിച്ചതല്ലെന്നും ഇക്കാര്യം മുന്നണിയെ അറിയിച്ചിട്ടുണ്ടെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.

എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ ന്യായീകരിച്ച സ്പീക്കറെ തള്ളി മന്ത്രി എം.ബി രാജേഷും രംഗത്തുവന്നിരുന്നു. മഹാത്മാ ഗാന്ധി വധത്തില്‍ സര്‍ദാര്‍ പട്ടേല്‍ നിരോധിച്ച സംഘടനയാണ് ആര്‍എസ്എസ് എന്നും ഈ നിലപാട് തന്നെയാണ് ഇപ്പോഴും സിപിഎമ്മിനുള്ളതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

എഡിജിപി എം.ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ അപാകതയില്ലെന്ന് എ.എന്‍ ഷംസീര്‍ പ്രതികരിച്ചിരുന്നു. ആര്‍എസ്എസ് നിരോധനമുള്ള സംഘടനയല്ല എന്നയാരുന്നു സ്പീക്കറുടെ ന്യായീകരണം. ആര്‍എസ്എസ് ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു സംഘടനയാണെന്നാണ് നേരത്തെ സ്പീക്കര്‍ ഷംസീര്‍ പറഞ്ഞത്. ഒരു ഉദ്യോഗസ്ഥന്‍ ആര്‍എസ്എസ് നേതാക്കളെ വ്യക്തിപരമായി കണ്ടതിനെ തെറ്റുപറയാനാവില്ല. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന പി.വി അന്‍വറിന്റെ ആരോപണത്തില്‍ അടിസ്ഥാനമുണ്ടെന്ന് തോന്നുന്നില്ലെന്നും ഷംസീര്‍ പറഞ്ഞിരുന്നു.

Continue Reading

kerala

ഉരുള്‍പൊട്ടല്‍ തനിച്ചാക്കിയ ശ്രുതിയെ തേടി വീണ്ടും ദുരന്തം; വാഹനാപകടത്തില്‍ പ്രതിശ്രുതവരന് ഗുരുതര പരിക്ക്‌

കാലിനു പരിക്കേറ്റ ശ്രുതി കൽപ്പറ്റ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.

Published

on

ചൂരൽമലയിലെ ഉരുൾപൊട്ടലിൽ അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ട ശ്രുതിയും പ്രതിശ്രുത വരൻ ജെൻസനും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. സംഭവത്തിൽ തലയ്ക്ക് പരിക്ക്‌ പറ്റിയ ജെൻസൺ ആശുപത്രിയിൽ ചികിത്സയിലാണ്. കാലിനു പരിക്കേറ്റ ശ്രുതി കൽപ്പറ്റ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.

ഇന്നലെ വൈകിട്ട് ആണ് അപകടം ഉണ്ടായത്. ശ്രുതിയും ജെൻസനും സഞ്ചരിച്ച വാൻ സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിന്റെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. അപകടത്തിൽ പരുക്കുപറ്റിയ മറ്റു ബന്ധുക്കളും കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ലോകത്തെ നടുക്കിയ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ജൂലൈ 30ന് ആയിരുന്നു. അന്ന് പുലർച്ചയുണ്ടായ ദുരന്തത്തിൽ ശ്രുതിക്ക് തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടവരായ അച്ഛൻ, അമ്മ, സഹോദരി എന്നിവരെ നഷ്ടമായി. ദീർഘനാളായി പ്രണയത്തിൽ ആയിരുന്ന ജെൻസനുമായി ശ്രുതിയുടെ വിവാഹം നിശ്ചയിച്ച് ഒരു മാസത്തിനു ശേഷമാണ് പ്രിയപ്പെട്ടവരും സ്വപ്നങ്ങളും എല്ലാം മണ്ണിനടിയിൽ ആയത്. ശ്രുതിയുടെ വിവാഹം ഡിസംബറിൽ ആണ് തീരുമാനിച്ചിരുന്നത്. ഇതിനായി സ്വരുക്കൂട്ടി വെച്ച് നാലര ലക്ഷം രൂപയും 15 പവനും മാസങ്ങൾക്ക് മുൻപ് പണിത വീടും എല്ലാം ആ ദിവസം മണ്ണിലമർന്നു.

Continue Reading

Trending