തിരുവനന്തപുരം: സൗജന്യ തേക്ക് ആവശ്യപ്പെട്ട് വനം വകുപ്പിന് ഇ.പി ജയരാജന്‍ കത്തയച്ചതായി സ്ഥിരീകരിച്ച് വനംമന്ത്രി കെ.രാജു. കുടുംബക്ഷേത്രത്തിലെ കൊടിമര നിര്‍മാണത്തിനാണ് ജയരാജന്‍ തേക്ക് ആവശ്യപ്പെട്ടത്. എന്നാല്‍ സൗജന്യമായി മരം നല്‍കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ കത്ത് തള്ളുകയായിരുന്നുവെന്ന് കെ.രാജു പറഞ്ഞു. 1200 ക്യുബിക് മീറ്റര്‍ തേക്ക് സൗജന്യമായി നല്‍കണമെന്നായിരുന്നു ജയരാജന്റെ ആവശ്യം. ഔദ്യോഗിക ലെറ്റര്‍ പാഡിലായിരുന്നു കത്ത്.