തൃശൂര്‍: യുവതിയുടെത് കെട്ടിചമച്ച ആരോപണങ്ങളാണെന്ന് ആരോപണ വിധേയനായ വടക്കാഞ്ചേരി സിപിഎം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ജയന്തന്‍. മക്കള്‍ക്ക് സുഖമില്ലെന്ന് പറഞ്ഞ് മൂന്ന് ലക്ഷം രൂപ യുവതിയും ഭര്‍ത്താവും തന്നില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. അത്യാവശ്യം പറഞ്ഞപ്പോള്‍ തുക സംഘടിപ്പിച്ചു നല്‍കിയതാണ്. ഈ തുക തിരിച്ചു ചോദിച്ചപ്പോള്‍ ഉണ്ടാക്കിയ കഥയാണ് ഇപ്പോഴത്തേത് ജയന്തന്‍ പറഞ്ഞു. നിങ്ങള്‍ക്ക് പണത്തിന്റെയും രാഷ്ട്രീയപാര്‍ട്ടിയുടെയും തണലുണ്ടെന്ന് യുവതി പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതിനൊന്നും എനിക്ക് മറുപടിയില്ലെന്നും യുവതി വേണമെങ്കില്‍ പോയി പരാതികൊടുക്കട്ടെ എന്നുമായിരുന്നു ജയന്തന്റെ മറുപടി.


also read: പീഡിപ്പിച്ചത് സിപിഎം നേതാവ് ജയന്തനടക്കം മൂന്ന് പേര്‍