Connect with us

News

വൈറ്റ് ഹൗസ് വിട്ട് ഇങ്ങോട്ട് വന്നോളൂ; ട്രംപിന് ജോലി വാഗ്ദാനവുമായി ജറൂസലേം മുനിസിപ്പാലിറ്റി!

2017 ഡിസംബറില്‍ ട്രംപ് ഭരണകൂടം ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചിരുന്നു. ടെല്‍ അവീവില്‍ നിന്ന് യുഎസ് എംബസി ഇവിടേക്ക് മാറ്റുകയും ചെയ്തിരുന്നു

Published

on

വാഷിങ്ടണ്‍: യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ തോറ്റ ഡൊണാള്‍ഡ് ട്രംപിന് ‘ജോലി വാഗ്ദാനവുമായി’ ഇസ്രയേലിലെ ജറൂസലേം മുനിസിപ്പാലിറ്റി. വൈറ്റ് ഹൗസ് വിടുന്നതില്‍ ആശങ്ക വേണ്ടെന്നും ഒരുപാട് ജോലി സാധ്യതകള്‍ മുമ്പിലുണ്ടെന്നും മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പറയുന്നു. ദ ജറൂസലേം പോസ്റ്റാണ് പോസ്റ്റ് വാര്‍ത്തയാക്കിയത്.

‘ഡൊണാള്‍ഡ് ജെ ട്രംപിന്റെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. നമ്മുടെ പുതിയ ജറൂസലേം തൊഴില്‍ സമിതി എല്ലാ ദിവസവും പുതിയ മൂല്യമുള്ള അവസരങ്ങള്‍ മുമ്പോട്ടു വയ്ക്കുന്നുണ്ട്. അത് നമ്മുടെ നഗരത്തെ മഹത്തരമാക്കും (യഥാര്‍ത്ഥത്തില്‍ അതെല്ലാ കാലത്തും അങ്ങനെ തന്നെയാണ്)’ – മുനിസിപ്പാലിറ്റി കുറിച്ചു. ഒരു തൊഴില്‍ ലിങ്കും പേജില്‍ പങ്കുവച്ചിട്ടുണ്ട്.

എന്നാല്‍ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ലിങ്ക് പേജില്‍ നിന്ന് നീക്കി. അശ്രദ്ധമായി പോസ്റ്റ് ചെയ്തതാണ് ഇതെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ എന്താണ് ഇതിനു പിന്നിലുള്ള കാരണം എന്നതില്‍ വ്യക്തതയില്ല.

2017 ഡിസംബറില്‍ ട്രംപ് ഭരണകൂടം ജറൂസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചിരുന്നു. ടെല്‍ അവീവില്‍ നിന്ന് യുഎസ് എംബസി ഇവിടേക്ക് മാറ്റുകയും ചെയ്തിരുന്നു. ഏഴു പതിറ്റാണ്ടായുള്ള യുഎസിന്റെ വിദേശകാര്യ നയത്തില്‍ നിന്നുള്ള കൃത്യമായ നിലപാടുമാറ്റമായിരുന്നു അത്. അന്താരാഷ്ട്ര എതിര്‍പ്പുകള്‍ക്കിടെയാണ് ട്രംപ് ആ തീരുമാനം കൈക്കൊണ്ടിരുന്നത്.

india

‘ആർഎസ്എസിന് മാത്രമല്ല, എല്ലാവർക്കും ചരിത്രവും പാരമ്പര്യവുമുണ്ട്’: രാഹുൽ ഗാന്ധി

ബംഗാളി എന്നിവ താഴ്ന്ന ഭാഷകളാണെന്നാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം

Published

on

യുഎസ് സന്ദർശനത്തിനിടെ ആർഎസ്എസിനെയും ബിജെപിയെയും കടന്നാക്രമിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസിനും ബിജെപിക്കും ഇന്ത്യയെന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ് പറയുന്നത് ചില സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളേക്കാൾ താഴ്ന്നതാണെന്നാണ്. ഇന്ത്യയുടെ ബഹുസ്വരതയെ കുറിച്ച് അറിയാത്തതുകൊണ്ടാണ് ആർഎസ്എസ് അങ്ങനെ പറയുന്നത്. വിർജീനിയയിലെ ഇന്ത്യൻ സമൂഹത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ചില സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളേക്കാൾ താഴ്ന്നതാണെന്നാണ് ആർഎസ്എസ് പറയുന്നത്. ചില ഭാഷകൾ മറ്റു ഭാഷകളേക്കാൾ താഴ്ന്നതാണെന്നും, ചില മതങ്ങൾ മറ്റു മതങ്ങളേക്കാൾ താഴെയാണെന്നും, ചില സമുദായങ്ങൾ മറ്റു സമുദായങ്ങളേക്കാൾ താഴ്ന്നതാണെന്നും അവർ പറ‍യുന്നു. നിങ്ങൾ പഞ്ചാബിൽ നിന്നോ ഹരിയാനയിൽ നിന്നോ  രാജസ്ഥാനിൽ നിന്നോ മധ്യപ്രദേശിൽ നിന്നോ ആകട്ടെ. നിങ്ങൾക്കെല്ലാവർക്കും ചരിത്രവും പാരമ്പര്യവും ഭാഷയുമുണ്ട്.

ഓരോ മനുഷ്യരും മറ്റൊരാളെ പോലെ പ്രാധാന്യമുള്ളവരാണ്. തമിഴ്, മണിപ്പുരി, മറാഠി, ബംഗാളി എന്നിവ താഴ്ന്ന ഭാഷകളാണെന്നാണ് ആർഎസ്എസിന്റെ പ്രത്യയശാസ്ത്രം. അതാണ് ഈ പോരാട്ടത്തിന്റെ ഉള്ളടക്കം. അത് അവസാനിക്കുന്നത് പോളിങ് ബൂത്തിലോ ലോക്സഭയിലോ ആണ്. എന്നാൽ നമുക്ക് എങ്ങനെയുള്ള ഇന്ത്യയാണ് വേണ്ടതെന്നുള്ളതാണ് യഥാർഥ പോരാട്ടം. ഇന്ത്യയെന്താണെന്ന് അവർക്കറിയില്ലെന്നതാണ് യഥാർഥ പ്രശ്നം.’’– രാഹുൽ പറഞ്ഞു.

ആർഎസ്എസിനു മാത്രമല്ല ബിജെപിക്കും ഇന്ത്യയുടെ ബഹുസ്വരത മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ‘‘ഇന്ത്യ ഒരു യൂണിയനാണ്. ഭരണഘടനയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ അല്ലെങ്കിൽ ഭാരതം എന്നുപറയുന്നത് സംസ്ഥാനങ്ങളുടെ യൂണിയനാണ് എന്ന്. ഭിന്ന ചരിത്രങ്ങളും പാരമ്പര്യവും സംഗീതവും  നൃത്തവും ഈ യൂണിയനിൽ ഉൾപ്പെട്ടിരിക്കുന്നു. എന്നിട്ടും അവർ ഇതിനെ ഒരു യൂണിയനായി കാണുന്നില്ലെങ്കിൽ അത് വ്യത്യസ്തമാണ്.’’– രാഹുൽ പറഞ്ഞു.

Continue Reading

GULF

22 പേരുടെ ഹൃദയവും 259 പേരുടെ കരളും മാറ്റി; അബുദാബിയില്‍ അവയവ മാറ്റം വന്‍വിജയകരം

259 കരളും 41 പേര്‍ക്ക് ശ്വാസകോശവും മാറ്റിവെച്ചു

Published

on

റസാഖ് ഒരുമനയൂര്‍
അബുദാബി: അബുദാബിയില്‍ ആന്തരികാവയവ മാറ്റം വന്‍വിജയകരമാണെന്ന് ഇതുസംബന്ധിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ആരോഗ്യ വകുപ്പിനുകീഴിലുള്ള ദേശീയ അവയവമാറ്റ പരിപാടി ആരംഭിച്ചതിന് ശേഷം അബുദാബി ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങളിലൂടെ 800-ലധികം അവയവ മാറ്റി വയ്ക്കല്‍ നടപടിക്രമങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി ആരോഗ്യവിഭാഗം അധികൃതര്‍ വ്യക്തമാക്കി.
അബുദാബിയിലെ വിവിധ ആളുപത്രികളിലായി 22 പേരുടെ ഹൃദയം മാറ്റിവെക്കുകയുണ്ടായി. 422 പേര്‍ക്കാണ് വൃക്ക മാറ്റിവെച്ചത്.  259 കരളും 41 പേര്‍ക്ക് ശ്വാസകോശവും മാറ്റിവെച്ചു. 14 പേരുടെ പാ ന്‍ക്രിയാസ് മാറ്റിവെച്ചു. റോബോട്ടിക് സര്‍ജറികളും മറ്റു നൂതന ആരോഗ്യസംരക്ഷണ സാങ്കേതിക വിദ്യ കളും ഉപയോഗപ്പെടുത്തിയാണ് ആന്തരികാവയവങ്ങളുടെ മാറ്റിവെക്കല്‍ പ്രകൃയ വിജയകരമായി നടപ്പാക്കിയത്. മരണപ്പെട്ടവരുടെയും ജീവിച്ചിരിക്കുന്നവരുടെയും അവയവങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തി യിട്ടുണ്ട. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2023ല്‍ അബുദാബിയില്‍ അവയവദാനം 56 ശതമാനം വര്‍ധനവുണ്ടായി.
അവയവമാറ്റ ശസ്ത്രക്രിയയില്‍ അബുദാബിയുടെ ആരോഗ്യ സംരക്ഷണ മേഖല കൈവരിച്ച നേ ട്ടങ്ങള്‍ പ്രത്യേകം എടുത്തുപറയേണ്ടതാണെന്ന് അബുദാബി ആരോഗ്യവകുപ്പ് അണ്ടര്‍സെക്രട്ടറി ഡോ.നൂറ ഖമീസ് അല്‍ ഗൈത്തി പറഞ്ഞു. അത്യാധുനിക ഇന്‍ഫ്രാസ്ട്രക്ചര്‍, സമര്‍പ്പിത ആരോഗ്യപരിപാലന പ്രൊ ഫഷണലുകള്‍, ലോകോത്തര മെഡിക്കല്‍ സൗകര്യങ്ങള്‍ എന്നിവയുടെ പിന്തുണയോടെ അവയവമാറ്റ ശസ്ത്രക്രിയയില്‍ അബുദാബി ഒരു പ്രമുഖ ആഗോള കേന്ദ്രമായി ഉയര്‍ന്നു. ഔദാര്യത്തിന്റെ ഏറ്റവും ഉ യര്‍ന്ന മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാനവികതയുടെ ഉദാത്തമായ പ്രവൃത്തിയാണ് അവയവദാനം. മറ്റുള്ള വര്‍ക്ക് നവോന്മേഷം പ്രദാനം ചെയ്യുകയും അവരുടെ ജീവിത നിലവാരം ഉയര്‍ത്തു കയും ചെയ്യുന്നതായി അവര്‍ പറഞ്ഞു.
ഇത് സമൂഹ ഐക്യദാര്‍ഢ്യത്തിന്റെ ശക്തമായ പ്രതീകമായി വര്‍ത്തിക്കുന്നു. ജീവിച്ചിരിക്കുന്നവരി ല്‍ നിന്നോ മരിച്ചവരില്‍ നിന്നോ ആകട്ടെ, അവയവദാനം നടക്കുന്നതിലൂടെ നിരവധി ജീവന്‍ രക്ഷിക്കുന്ന തിനും രോഗികള്‍ക്ക് പൂര്‍ണ്ണ സുഖം പ്രാപിക്കുന്നതിനുമുള്ള അവസരം നല്‍കുന്നു. മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ തങ്ങളുടേതായ ഒരു ഭാഗം വാഗ്ദാനം ചെയ്തുകൊണ്ട് ദാതാക്കള്‍ ശ്രദ്ധേയമായ ഔദാര്യം പ്രകടിപ്പിക്കുന്നു. മരണമടഞ്ഞ ദാതാക്കളുടെ കുടുംബങ്ങള്‍ അവരുടെ സങ്കടങ്ങള്‍ക്കിടയിലും മറ്റുള്ളവര്‍ക്ക് ജീവിതത്തിന്റെ വിലമതിക്കാനാവാത്ത സമ്മാനം നല്‍കാന്‍ തയ്യാറാകുന്നതായി ഡോ.നൂറ വ്യക്തമാക്കി. ക്ലീവ്‌ലാന്‍ഡ് ക്ലിനിക്, ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി, ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി, ശൈഖ് ഷാഖ്ബൂത്ത് മെഡിക്കല്‍ സിറ്റി എന്നീ നാലു പ്രധാന ആശുപത്രികളിലാണ് അബുദാബിയില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടക്കുന്നത്. ലോകോത്തര നിലവാരമുള്ള സംവിധാനങ്ങളും ആരോഗ്യമേഖലയിലെ വൈദഗ്ദ്യവും ആഗോള തലത്തില്‍തന്നെ അബുദാബിയുടെ സ്ഥാനം മികവുറ്റതാക്കിമാറ്റിയിട്ടുണ്ട. നേരത്തെ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്കാണ് മികച്ച ചികിത്സ തേടി പോയിരുന്നതെങ്കില്‍ അടുത്ത കാലത്തായി വിവിധ രാജ്യങ്ങളില്‍നിന്ന് അബുദാബിയിലെക്ക് നിരവധി രോഗികള്‍ എത്തിക്കൊണ്ടിരിക്കുന്നുണ്ട്. ആഗോളതലത്തില്‍ ആരോഗ്യമേഖലയിലെ പ്രധാന കേന്ദ്രമായി ഉയരാനുള്ള തയാറെടുപ്പുകളാണ് നടന്നുകൊണ്ടിരിക്കുന്നത്.

Continue Reading

kerala

കഴിവുകെട്ട ആഭ്യന്തര വകുപ്പിനെ സ്പീക്കര്‍ ന്യായീകരക്കേണ്ടതില്ല: പിഎംഎ സലാം

കളിക്കളത്തിൽ ഇറങ്ങി ഒരു ടീമിനെതിരെ ഗോളടിക്കാൻ നോക്കാനാണ് സ്പീക്കർ ശ്രമിക്കുന്നത്

Published

on

കഴിവുകെട്ട സർക്കാരിനെയും ആഭ്യന്തര വകുപ്പിനെയും ന്യായീകരിക്കേണ്ട ഉത്തരവാദിത്തം സ്പീക്കർക്കില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. സ്പീക്കർ വിവാദങ്ങളിൽ നിന്നും മാറി നിൽക്കേണ്ട ആളാണെന്നും സ്പീക്കർ റഫറിയായി നിൽക്കേണ്ട ആളാണെന്നും അദ്ദേഹം പറഞ്ഞു.

കളിക്കളത്തിൽ ഇറങ്ങി ഒരു ടീമിനെതിരെ ഗോളടിക്കാൻ നോക്കാനാണ് സ്പീക്കർ ശ്രമിക്കുന്നത്. ഇപ്പോഴുള്ളത് കഴിവുകെട്ട ആഭ്യന്തരമാണ്. ആഭ്യന്തര വകുപ്പിന്റെ കടിഞ്ഞാൺ ഷംസീർ പറഞ്ഞതുപോലെ പ്രധാനപ്പെട്ട സംഘടനയുടെ കയ്യിലാണ്. ആരോപണം മുഴുവൻ വന്നിട്ടും എഡിജിപിയെ മാറ്റിയില്ല. മടിയിൽ കനം ഉള്ളതുകൊണ്ട് തന്നെയാണ് വഴിയിൽ ഭയക്കുന്നതെന്ന് പിഎംഎ സലാം പറഞ്ഞു.

ആർഎസ്എസ് നേതാവുമായി എഡിജിപി എം ആർ അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയാണ് പി.എം.എ സലാമിന്റെ പ്രതികരണം. ആർഎസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും ആ സംഘടനയിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ഗൗരവമായി കാണേണ്ടെന്നും സ്പീക്കർ പറഞ്ഞു.

Continue Reading

Trending