kerala
ജെസ്നയുടെ തിരോധാനം: ഹൈക്കോടതി ജഡ്ജിയുടെ കാറില്‍ നാട്ടുകാര്‍ കരി ഓയില്‍ ഒഴിച്ചു
സ്റ്റിസ് വി.ഷെര്‍സിയുടെ കാറില്‍ നാട്ടുകാരന് കരിഓയില്‍ ഒഴിച്ചു. പ്ലക്കാര്‍ഡും ഉയര്‍ത്തി. ഹൈക്കോടതിയുടെ പ്രധാന കവാടത്തിനു മുന്നിലാണ് സംഭവം

കൊച്ചി: കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധം. ജസ്റ്റിസ് വി.ഷെര്‍സിയുടെ കാറില്‍ നാട്ടുകാരന് കരിഓയില്‍ ഒഴിച്ചു. പ്ലക്കാര്‍ഡും ഉയര്‍ത്തി. ഹൈക്കോടതിയുടെ പ്രധാന കവാടത്തിനു മുന്നിലാണ് സംഭവം.
2018 മാര്‍ച്ച് 22നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്നയെ കാണാതാകുന്നത്. കേസ് അന്വേഷണത്തിനു പ്രത്യേക പൊലീസ് സംഘത്തെ നിയമിച്ചെങ്കിലും ജെസ്നയെക്കുറിച്ച് ഒരു വിവരവും കണ്ടെത്താനായില്ല. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്ന വീട്ടില്‍നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസില്‍ എത്തിയതായി മൊഴിയുണ്ട്. പിന്നീടു ജെസ്നയെ ആരും കണ്ടിട്ടില്ല.
ജെസ്നയെ കാണാതായ ദിവസം പിതാവ് എരുമേലി പൊലീസ് സ്റ്റേഷനിലും പിറ്റേദിവസം വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്കി. വീട്ടില്‍നിന്ന് പോകുമ്പോള്‍ ജെസ്ന മൊബൈല്‍ ഫോണ്‍ കൊണ്ടുപോയിരുന്നില്ല. വീട്ടിലുണ്ടായിരുന്ന ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും തെളിവു ലഭിച്ചില്ല.
കേസന്വേഷണത്തിനായി രണ്ടുലക്ഷം ടെലിഫോണ്‍ – മൊബൈല്‍ നമ്പരുകള്‍ ശേഖരിച്ചു. 4,000 നമ്പരുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കി. ജെസ്നയ്ക്കായി പൊലീസ് കുടകിലും ബെംഗളൂരുവിലുമെല്ലാം അന്വേഷണം നടത്തി. ജെസ്നയെയും സുഹൃത്തിനെയും ബെംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ കണ്ടതായി ഗേറ്റ് കീപ്പറായ മലയാളി വിവരം നല്‍കിയെങ്കിലും ജെസ്നയല്ലെന്നു പിന്നീട് വ്യക്തമായി.
ബെംഗളൂരു എയര്‍പോര്‍ട്ടിലും മെട്രോയിലും ജെസ്നയെ കണ്ടതായി സന്ദേശങ്ങള്‍ ലഭിച്ചതനുസരിച്ച് പൊലീസ് സംഘം പലതവണ ബെംഗളൂരുവിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. അവയൊന്നും ജെസ്നയുടേതായിരുന്നില്ല.
kerala
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്; കൂടുതല്‍ തെളിവുകള്‍ പുറത്ത്
പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്റ്സിലെ നാല് സി എന്ന ഫ്ലാറ്റില്‍ കൂട്ടിചേര്‍ത്തത് ഒമ്പത് വോട്ടുകളാണ്.

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേടില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്റ്സിലെ നാല് സി എന്ന ഫ്ലാറ്റില്‍ കൂട്ടിചേര്‍ത്തത് ഒമ്പത് വോട്ടുകളാണ്. എന്നാല്‍ ഈ വോട്ടുകള്‍ ആരുടേതാണെന്ന് അറിയില്ലെന്ന് നാല് സിയിലെ താമസക്കാര്‍ പറഞ്ഞു. വീട്ടില്‍ തനിക്കു മാത്രമാണ് വോട്ട് ഉണ്ടായിരുന്നത്. ബാക്കിയുള്ളവ ആര് എങ്ങനെ ചേര്‍ത്തു എന്ന് അറിയില്ലെന്നും പ്രസന്ന വ്യക്തമാക്കി.
സംഭവത്തില്‍, വീട്ടമ്മയായ പ്രസന്ന അശോകനെ പിന്തുണച്ച് അയല്‍വാസികളും രംഗത്തെത്തി. കഴിഞ്ഞതവണയും കള്ളവോട്ടുകളെക്കുറിച്ച് പരാതി നല്‍കിയിരുന്നെന്നും പ്രസന്ന പറഞ്ഞു. വോട്ടര്‍ പട്ടികയിലെ ആളുകളെ കണ്ടിട്ടേ ഇല്ലെന്ന് വര്‍ഷങ്ങളായി ക്യാപ്പിറ്റല്‍ വില്ലേജില്‍ താമസിക്കുന്നയാള്‍ പറഞ്ഞു.
kerala
ആലുവയില്‍ നിന്നും കാണാതായ സ്കൂള്‍ കുട്ടികളെ കണ്ടെത്തി
ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കുട്ടികളെ കണ്ടെത്തിയത്.

ആലുവയില്‍ നിന്നും കാണാതായ സ്കൂള്‍ കുട്ടികളെ കണ്ടെത്തി. ഇന്നലെ വൈകീട്ട് നാല് മണി മുതല്‍ കാണാതായ കുട്ടികളെ ആലുവ ദേശത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടികളുടെ സൈക്കിളുകളും ബാഗുകളും കാണാനുണ്ടായിരുന്നില്ല.
കാണാതായ വിദ്യാര്‍ഥികള്‍ നാടുവിടുകയാണെന്ന് എഴുതിയ കത്ത് കണ്ടെടുക്കുകയും ചെയ്തിരുന്നു. ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കുട്ടികളെ കണ്ടെത്തിയത്.
kerala
തൃശൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം
അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

തൃശൂരിലെ കുന്നംകുളത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. ആംബുലന്‍സിലെ രോഗി കുഞ്ഞിരാമന് (89), കാറിലെ യാത്രക്കാരിയായിരുന്ന കൂനംമൂച്ചി സ്വദേശി പുഷ്പയുമാണ് മരിച്ചത്. അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് മറിഞ്ഞു.
ചികിത്സകഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാറും ആംബുലന്‍സും കൂട്ടിയിടിച്ച് അപകടമുണ്ടായത്. ആംബുലന്‍സില്‍ ഒരു രോഗിയും ബന്ധുക്കളുമടക്കം അഞ്ചുപേരുണ്ടായിരുന്നു. പരിക്കുകളോടെ രോഗിയായ കുഞ്ഞിരാമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
-
film3 days ago
‘ബാബുരാജിനെതിരെ നടത്തിയ ആരോപണം അടിസ്ഥാന രഹിതം’; മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി വനിതാ അംഗങ്ങള്‍
-
kerala3 days ago
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം: അസം സ്വദേശി പിടിയില്‍
-
News3 days ago
ഫിഫ റാങ്കിങ്ങില്‍ മുന്നേറി ഇന്ത്യന്‍ വനിതകള്‍
-
india3 days ago
‘ഒരു ഇഞ്ച് സ്ഥലം നല്കിയാല് അവര്‍ ഒരു മൈല്‍ എടുക്കും’: ഇന്ത്യയ്ക്കെതിരായ ട്രംപിന്റെ താരിഫിനെ വിമര്‍ശിച്ച് ചൈന
-
film3 days ago
‘മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു’; പൊന്നമ്മ ബാബു, ഉഷാ ഹസീന എന്നിവര്‍ക്കെതിരെ പരാതി നല്കി കുക്കു പരമേശ്വരന്
-
News3 days ago
ഗസ്സ നഗരം പിടിച്ചടക്കാനുള്ള നെതന്യാഹുവിന്റെ പദ്ധതിക്ക് ഇസ്രാഈല്‍ സുരക്ഷാ കാബിനറ്റ് അംഗീകാരം നല്കി
-
india3 days ago
‘ഒന്നിന് പിറകെ ഒന്നായി നിങ്ങളെ ഞങ്ങൾ പിടികൂടും, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ’; തെരഞ്ഞെടുപ്പ് കമ്മീഷന് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്
-
kerala3 days ago
കോഴിക്കോട് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു