വാഷിംഗ്ടണ്‍: യുഎസില്‍ കുടിയേറാനായി വിദേശരാജ്യങ്ങളില്‍ നിന്നെത്തിയ കുടുംബങ്ങളിലെ കുട്ടികളെ മെക്‌സിക്കോ അതിര്‍ത്തിയില്‍ വച്ചു രക്ഷിതാക്കളില്‍ നിന്നു വേര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടി തിരുത്തി പുതിയ യുഎയ് പ്രസിഡന്റ് ജോ ബൈഡന്‍.

അതിര്‍ത്തിയിലെ താല്‍ക്കാലിക കേന്ദ്രങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്ന ഈ കുട്ടികളുടെ കുടുംബങ്ങളെ കണ്ടുപിടിക്കാനും തിരിച്ചേല്‍പ്പിക്കാനും കര്‍മ സമിതിയെ നിയോഗിച്ച് എക്‌സിക്യൂട്ടീവ് ഉത്തരവായി.

മധ്യ അമേരിക്കയില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നുമുള്ള അഭയാര്‍ത്ഥികള്‍ക്ക് യുഎസിലേക്ക് കുടിയേറാന്‍ നിയമപരമായ മാര്‍ഗങ്ങള്‍ ഒരുക്കികൊടുക്കുന്നതിനും ഉത്തരവുകളുണ്ട്.