Connect with us

More

ചോരചിന്തി പോരാടാനും ചൈന തയാര്‍: ജിന്‍പിങ്

Published

on

x

ബീജിങ്: ചൈനയെ വിഭജിക്കാനുള്ള ഏത് നീക്കവും നിശ്ചമായും പരാജയപ്പെടുമെന്ന് പ്രസിഡന്റ് ഷി ജിന്‍പിങ്. ആജീവനാന്ത പ്രസിഡന്റായി സ്ഥാനമുറപ്പിച്ച അദ്ദേഹം വാര്‍ഷിക പാര്‍ലമെന്റ് സമ്മേളത്തിനൊടുവില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. ഏകാധിപതിയുടെ സ്വരത്തില്‍ പ്രകോപനങ്ങള്‍ നിറഞ്ഞതും മറ്റു രാജ്യങ്ങളെ വെല്ലുവിളിക്കുന്നതുമായിരുന്നു ജിന്‍പിങ്ങിന്റെ വാക്കുകള്‍.
ചൈനയുടെ ഒരിഞ്ച് ഭൂമി പോലും ആര്‍ക്കും വിട്ടുകൊടുക്കില്ല. ലോകരാജ്യങ്ങള്‍ക്കിടയില്‍ പ്രഥമ സ്ഥാനം ലഭിക്കാന്‍ രക്തരൂഷിത യുദ്ധത്തിനുപോലും ചൈന തയാറാണ്. ആധുനിക കാലം മുതല്‍ തന്നെ രാജ്യത്തിന്റെ പുതുക്കല്‍ നമ്മുടെ വലിയ സ്വപ്‌നമാണ്. ചൈനയിലെ ജനങ്ങളും ഭരണകൂടരും നിശ്ചയദാര്‍ഢ്യമുള്ളവരാണ്. അത് തട്ടിയെടുക്കാന്‍ ആരെയും സമ്മതിക്കില്ല.
രാജ്യത്തെ വിഭജിക്കാനുള്ള ഏത് പ്രവൃത്തിയും നിശ്ചയമായും പരാജയപ്പെടും അതിന് ചരിത്രം തീര്‍പ്പാക്കും. നമ്മുടെ ശത്രുക്കള്‍ക്ക് കയ്‌പേറിയ അവസാനം കുറിക്കാന്‍ പര്യാപ്തമായ ചോരചിന്തുന്ന പോരാട്ട വീര്യം നമുക്കുണ്ട്-ജിന്‍പിങ് പറഞ്ഞു. അയല്‍രാജ്യങ്ങളുമായി നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കത്തെപ്പറ്റി അദ്ദേഹം നേരിട്ട് പരാമര്‍ശമൊന്നും നടത്തിയില്ല. ചൈനയുടെ വികസന പദ്ധതികള്‍ മറ്റു രാജ്യങ്ങള്‍ക്ക് ഒരിക്കലും ഭീഷണിയാകില്ലെന്ന് ജിന്‍പിങ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ വികസനത്തിനുവേണ്ടി പരമാധികാരം പ്രയോഗിക്കാന്‍ ചൈന തയാറല്ല. മറ്റുള്ളവരെ ഭീഷണിപ്പെടുത്തി ശീലമുള്ളവരാണ് എല്ലാവരെയും ഭീഷണിയായി കാണുന്നതെന്ന് അമേരിക്കയെ പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ് ചൈനയെ നയിക്കാനുള്ള പരമാധികാരമുള്ളത്.
സോഷ്യലിസത്തിനു മാത്രമേ ചൈനയെ രക്ഷിക്കാനാവൂ എന്നും ഇതുവരെ തെളിയിക്കപ്പെട്ടതാണ്. തുടര്‍ന്നും അങ്ങനെ തന്നെ സംഭവിക്കും -ജിന്‍പിങ് അവകാശപ്പെട്ടു.
ഉന്നത യു.എസ് ഉദ്യോഗസ്ഥര്‍ക്ക് തായ്‌വാന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയത്തെ അദ്ദേഹം എതിര്‍ത്തു. ഒരൊറ്റ ചൈന വാദത്തെ ബീജിങ് എന്തു വിലകൊടുത്തും സംരക്ഷിക്കും. തായ്‌വാന്‍ എന്ന സ്വയം ഭരണാധികാര ദ്വീപിനെ തങ്ങളുടെ അധീനതയില്‍പ്പെട്ട മേഖലയായാണ് ചൈന പരിഗണിക്കുന്നത്. ഒരു കൂടിച്ചേരലിനായി ചൈന ഒരുങ്ങുകയാണ്.
രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷാനടപടികളാണ് കാത്തിരിക്കുന്നതെന്ന് ജിന്‍പിങ് മുന്നറിയിപ്പ് നല്‍കി. ലോകത്തിനു മുന്നില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാനുള്ള എല്ലാ സന്നാഹങ്ങളും ചൈനയുടെ പക്കലുണ്ട്. 170 വര്‍ഷമായി അതിനുവേണ്ടി പോരാടുന്നു. ചൈനീസ് ജനത ആ സ്വപ്‌നത്തോട് ഏകദേശം അടുത്തിരിക്കുന്നു-അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റിന്റെ വാര്‍ഷിക സമ്മേളനത്തിന് ശേഷമുള്ള പതിവ് വാര്‍ത്താ സമ്മേളനം ഇത്തവണ ഉണ്ടായിരുന്നില്ല. പകരം ജിന്‍പിങ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാണ് ചെയ്തത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്‌കറ്റ് കെഎംസിസി

Published

on

മുണ്ടക്കൈ ദുരന്തത്തിൽ മുഴുവൻ കുടുംബാംഗങ്ങളും നഷ്ടപ്പെട്ട നൗഫലിന് വീടൊരുക്കി മസ്‌ക്കറ്റ് കെ.എം.സി.സി. മേപ്പാടി പൂത്തക്കൊല്ലിയിലാണ് പുതിയ വീട് നിർമ്മിച്ചു നൽകിയത്. വീടിന്റെ താക്കോൽദാനം പി.കെ ബഷീർ എം.എൽ.എ നിർവഹിച്ചു. ദുരന്തം പെയ്തിറങ്ങിയ രാവിൽ ഭാര്യയും മക്കളും മാതാപിതാക്കളും അടക്കം 11 പേരാണ് നൗഫലിന് നഷ്ടമായത്.

കുടുംബം പുലർത്തുന്നതിനായി നാടും വീടും വിട്ട് പ്രവാസ ജീവിത നയിച്ചു വരികയായിരുന്നു നൗഫൽ. ദുരന്തസമയത്തും പ്രവാസലോകത്തായിരുന്നു. തന്റെ ഉറ്റവരെ എല്ലാം നഷ്ടപ്പെട്ട നൗഫലിന്റെ അതിജീവന പാതയിൽ ചേർത്തു നിർത്തുകയായിരുന്നു മസ്‌കറ്റ് കെഎംസിസി. മേപ്പാടി പൂത്തക്കൊല്ലിയിൽ നൗഫൽ തന്നെ കണ്ടെത്തിയ സ്ഥലത്ത് ആറ് മാസം കൊണ്ട് 1200 ചതുരശ്ര അടി വിസ്തീർണമുള്ള വീടാണ് നിർമ്മിച്ചത്. തീരാ വേദനയിലും പുതിയ വീട്ടിലേക്ക് താമസം മാറാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നൗഫൽ. മസ്‌കറ്റ് കെ എം സി സി പ്രസിഡന്റ് റഹീസ് അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

ടി സിദ്ദീഖ് എം.ൽ.എ, മുസ്ലിം ലീ ഗ് ജില്ലാ പ്രസിഡന്റ് കെ കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി മുഹമ്മദ്, ട്രഷറർ പി കെ അബൂബക്കർ, മസ്‌ക്കത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറി റഹിം വറ്റല്ലൂർ, പി അബൂബക്കർ, എൻ കെ റഷീദ്, റസാഖ് കൽപ്പറ്റ, യഹ്‌യ ഖാൻ തലക്കൽ, ഹാരിസ് പടിഞ്ഞാറത്തറ, ടി. ഹംസ, നജീബ് കാരാടൻ, പി.ടി.കെ ഷമീർ, എ.കെ.കെ തങ്ങൾ, കെ ബാബു, മുഹമ്മദ് പന്തിപൊയിൽ, നവാസ് കൽപ്പറ്റ, പി കെ അഷ്‌റഫ്, സി ശിഹാബ് സംസാരിച്ചു.

Continue Reading

kerala

കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍: സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍

Published

on

തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയ സിന്‍ഡിക്കേറ്റ് നടപടി നിയമ വിരുദ്ധമെന്ന് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സിന്‍ഡിക്കേറ്റ് തീരുമാനത്തിനു സാധുത ഇല്ല. രജിസ്ട്രാറിന്റ ചുമതല മിനി കാപ്പന് നല്‍കിയെന്നും വി.സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ന് രാവിലെയാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ സര്‍വകലാശാലയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കിയത്.

അതേസമയം, സസ്‌പെന്‍ഡ് ചെയ്തതിനെതിരെ കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഹരജി പിന്‍വലിക്കുന്നതായി രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു. വിസിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. കോടതിയെ വിമര്‍ശിച്ചുള്ള സിന്‍ഡിക്കേറ്റ് അംഗം ആര്‍.രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശനം. രാജേഷിനെതിരെ സ്വമേധയാ നടപടിയെടുക്കുമെന്ന് ഹൈക്കോടതി പറഞ്ഞു.

Continue Reading

kerala

സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി

മരട് പൊലീസ് സ്റ്റേഷനിലാണ് മൂവരും ഹാജരായത്

Published

on

കൊച്ചി:’മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറും സഹനിർമ്മാതാക്കളായ ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരും ചോദ്യം ചെയ്യലിന് ഹാജരായി. മരട് പൊലീസ് സ്റ്റേഷനിലാണ് മൂവരും ഹാജരായത്.

നേരത്തെ ചോദ്യംചെയ്യിലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് രണ്ടു തവണ നോട്ടീസ് നൽകിയെങ്കിലും മുൻകൂർ ജാമ്യ അപേക്ഷ തേടി സൗബിൻ അടക്കമുള്ള പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മൂന്നുപ്രതികളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യം ഇല്ലെന്ന് നിരീക്ഷിച്ച കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകിയിരുന്നു. വേണ്ടിവന്നാൽ നാളെയും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം എന്നാണ് ഹൈക്കോടതി നിർദേശം.

മഞ്ഞുമ്മല്‍ ബോയ്സിന്റെ ലാഭത്തിന്റെ 40% നൽകാമെന്ന് കാണിച്ച് ഏഴ് കോടി രൂപ കൈപ്പറ്റിയിട്ടും പണം നൽകാതെ വഞ്ചിച്ചെവന്ന് കാട്ടി അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് എന്നയാളാണ് പരാതി നൽകിയത്.

Continue Reading

Trending